India
image_print

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി;എട്ടു സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുമതി

Written by

archanaa chuqwe

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ സാക്ഷികളെയുള്‍പ്പെടെ വിസ്തരിക്കാന്‍ ഹൈക്കോടതി ഉത്തരവ്. അഞ്ചു പുതിയ സാക്ഷികളുള്‍പ്പെടെ എട്ട് സാക്ഷികളെ വിസ്തരിക്കാനാണ് അനുമതി. ഇതില്‍ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തിരിക്കും. രേഖകള്‍ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. നേരത്തെ കേസിലെ രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച സാഹചര്യത്തില്‍ കേസില്‍10 ദിവസത്തിനകം പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതിനിര്‍ദേശിച്ചു. പ്രതികളുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോം പരിശോധിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടുണ്ട്.

 

അതേസമയം കേസില്‍ വി.ഐ.പി.ക്ക്പിന്നാലെ ‘മാഡ’ത്തിനായുള്ള അന്വേഷണവും വ്യാപിപ്പിച്ചു.ഒരുസ്ത്രീയാണ് കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് നടന്‍ ദിലീപ് സുഹൃത്ത് ബൈജുവിനോട്
സംസാരിക്കുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ക്രൈംബ്രാഞ്ചിന്റെ 13 പേരടങ്ങുന്ന സംഘം മൂന്നായി തിരിഞ്ഞാണ് കേസ് അന്വേഷിച്ചുക്കൊണ്ടിരിക്കുന്നത്. നിലവില്‍ കേസില്‍ പ്രഥമപരിഗണന ‘വി.ഐ.പി.’യെ കണ്ടെത്തുക എന്നതിലാണ്. വി.ഐ.പി.യെ കണ്ടെത്തിക്കഴിഞ്ഞാല്‍ അടുത്ത തലത്തില്‍ ‘മാഡ’ത്തിനായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ശക്തമാക്കും.ഐ.പി.യെ കണ്ടെത്തുന്നതിനുള്ള ശബ്ദ സാമ്പിള്‍ ശേഖരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഗള്‍ഫില്‍ നിന്നും നേരെ ദിലീപിന്റെ വീട്ടിലെത്തിയ വിഐപി, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് പ്രതിയായ ദിലീപിന് കൈമാറിയതായി ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. വിഐപിയുടെ സാന്നിധ്യത്തിലാണ് കമ്മീഷണറായിരുന്ന എവി ജോര്‍ജ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ വ്യക്തമാക്കുന്നത്. ദിലീപിന്റെ കയ്യില്‍ നടിയെ അക്രമിച്ച ദൃശ്യങ്ങളുണ്ടെന്ന് പ്രോസിക്യൂഷനും ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുകയുണ്ടായി. ദിലീപിന്റെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ പൊലീസ് മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുത്തിരുന്നു.നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയെന്നാണ് സംവിധാതകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി.2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വരുമ്പോള്‍ നടി ആക്രമിക്കപ്പെട്ടത്.

Leave a Reply

Your email address will not be published.