India
image_print

നടിയെ ആക്രമിച്ച കേസ്:ദിലീപ് സുപ്രീം കോടതിയിലെ വിടുതല്‍ ഹര്‍ജി പിന്‍വലിച്ചു

Written by

askshiyas

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി നടൻ ദിലീപ് പിൻവലിച്ചു. കേസിന്റെ വിചാരണ പൂർത്തിയായതോടെയാണ് ഹർജി പിൻവലിച്ചത്.തന്നെ കുറ്റവിമുക്തനാക്കണമെന്ന ദിലീപിന്റെ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ താൻ ഇരയാണെന്നും തന്നെ ക്വട്ടേഷൻ സംഘം കുടുക്കിയതാണെന്നും ദിലീപ് ഹർജിയിൽ പറഞ്ഞിരുന്നു. ജസ്റ്റിസ് എഎം ഖാൻവീൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്റെ ഹർജി തള്ളിയത്.

വിടുതൽ ഹർജി തള്ളിക്കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമർശങ്ങൾക്കെതിരെ ആവശ്യമെങ്കിൽ പിന്നീട് കോടതിയെ സമീപിക്കാനും ദിലീപിന് സുപ്രീം കോടതി അനുമതി നൽകി.വിടുതൽഹർജി തള്ളിയതിന് എതിരെ 2020 ജനുവരിയിലായിരുന്നു ദിലീപ് സുപ്രീംകോടതിയിൽ ഹർജി നല്കിയത്. ഈ ഹർജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഫിലിപ്പ് ടി. വർഗീസ് കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published.