India
image_print

പല സേവനങ്ങള്‍ ഒരുകുടകീഴില്‍;സൂപ്പര്‍ ആപ്പുമായി അദാനി ഗ്രൂപ്പ്

Written by

archanaa chuqwe

ഡിജിറ്റല്‍ ബിസിനസ് രംഗത്ത് വന്‍ ചുവടുവെക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്. ഇതിന് തുടക്കം എന്ന നിലയിലാണ് പല സേവനങ്ങള്‍ ഒറ്റകുടകീഴിലാക്കി സൂപ്പര്‍ ആപ്പ് എന്ന പേരില്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഡിജിറ്റല്‍ ബിസിനസ് ഉയര്‍ത്താനാണ് അദാനി ഡിജിറ്റല്‍ ലാബ്‌സ് എന്ന പേരില്‍ പുതിയ ഡിവിഷന്‍ കമ്പനി തുടക്കം കുറിച്ചത്. എഴുപതോളം പേര്‍ക്ക് ആയിരിക്കും പ്രാരംഭഘട്ടത്തില്‍ ജോലി ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചെയര്‍മാന്‍ ഗൗതം അദാനി ചര്‍ച്ച നടത്തിയിരുന്നു . മുഴുവന്‍ ഇന്ത്യക്കാര്‍ക്കും വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിവുള്ള ആപ്പ് ഡിസൈന്‍ ചെയ്യുകയാണ് ലക്ഷ്യം.

പണമടയ്ക്കാനും ടാക്‌സി ബുക്ക് ചെയ്യാനും ഭക്ഷണം ഓഡര്‍ ചെയ്യാനും ഒരു ഒറ്റ ആപ്പ് മതി. ഗൗതം അദാനിയുടെ സഹോദരപുത്രന്‍ സാഗര്‍ അദാനി, മകന്‍ ജീത്ത് അദാനി എന്നിവരാണ് ഡിജിറ്റല്‍ ബിസിനസിന് നേതൃത്വം നല്‍കുന്നത്. പല സേവനങ്ങളും ഒറ്റ കുടക്കീഴില്‍ ലഭ്യമാക്കുന്ന ആപ്പാണ് സൂപ്പര്‍ ആപ്പ്. പണമടയ്ക്കാനും ഈ ആപ്പിലൂടെ കഴിയും.

 

Leave a Reply

Your email address will not be published.