India
image_print

അദാനി തുറമുഖത്ത് അഫ്ഗാന്‍ കണ്ടെയിനറുകള്‍ക്ക് വിലക്ക്

Written by

archanaa chuqwe

രക്കു കണ്ടെയിനറുകളുടെ കയറ്റിറക്കുമതി നവംബര്‍ 15 മുതല്‍ നിര്‍ത്തിവെക്കുന്നതായി അദാനി തുറമുഖം അധികൃതര്‍ അറിയിച്ചു. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇറാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള കയറ്റിറക്കുമതിയാണ് താത്കാലികമായി നിര്‍ത്തുന്നത്. ഗുജറാത്തിലെ മുന്ദ്രയുള്‍പ്പെടെ അദാനി പോര്‍ട്‌സ് കൈകാര്യംചെയ്യുന്ന എല്ലാ തുറമുഖങ്ങള്‍ക്കും ഇതു ബാധകമായിരിക്കും. കഴിഞ്ഞമാസം മുന്ദ്രയില്‍ കണ്ടെയിനറിലെത്തിയ 3000 കിലോ മയക്കുമരുന്ന് പിടിച്ചതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനിലെ കാണ്ഡഹാറിലുള്ള കമ്പനിയാണ് ഇറാന്‍ തുറമുഖത്തുനിന്ന് മുന്ദ്രയിലേക്ക് ടാല്‍ക്കം പൗഡര്‍ കണ്ടെയിനറുകള്‍ അയച്ചത്. ഇവയില്‍ ഹെറോയിന്‍ ഒളിപ്പിച്ചിരുന്നു. അവയെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.

അതേസമയം കണ്ടെയിനറുകളുടെ ഇറക്കുമതി മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും അനധികൃത വസ്തുക്കളുണ്ടോയെന്ന് പരിശോധിക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികളാണെന്നും പ്രതിപക്ഷ കക്ഷികളുടെ വിമര്‍ശനത്തിന് മറുപടിയായി തുറമുഖം അധികൃതര്‍ വിശദീകരണക്കുറിപ്പും ഇറക്കിയിരുന്നു. സംഭവത്തില്‍ ഭുജിലെ നാര്‍കോട്ടിക്‌സ് പ്രത്യേകകോടതി മുന്ദ്ര തുറമുഖത്തെ പരിശോധനാസജ്ജീകരണങ്ങള്‍ അന്വേഷിക്കാന്‍ ഡി.ആര്‍.ഐ.ക്ക് ഉത്തരവു നല്‍കിയിട്ടുണ്ട്. തുറമുഖം അധികാരികളുടെ അറിവോടെയാണോ ഇതൊക്കെ നടക്കുന്നതെന്ന് അന്വേഷിക്കും. അന്വേഷണച്ചുമതല ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.)ക്കാണ്. ഇതുവരെ ഒമ്പതുപേരാണ് അറസ്റ്റിലായത്.

 

Leave a Reply

Your email address will not be published. Required fields are marked *