India
image_print

മാംസ-മദ്യ വ്യാപാരം മഥുരയില്‍ വിലക്കി ആദിത്യനാഥ് സര്‍ക്കാര്‍

Written by

askshiyas

ത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച മഥുരയില്‍ മദ്യവും മാംസവും വില്‍ക്കുന്നത് പൂര്‍ണമായി നിരോധിച്ചു. നിരോധനത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും മറ്റ് ചില വ്യാപാരങ്ങളില്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളുടെ ഇടപെടലിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി,ലക്‌നൗവില്‍ കൃഷ്‌ണോത്സവ 2021 പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

മഥുരയുടെ മഹത്വം പുനരുജ്ജീവിപ്പിക്കാന്‍ മദ്യവും മാംസവ്യാപാരവും നടത്തുന്നവര്‍ക്ക് പാല്‍ വില്‍ക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.കൂടാതെ വാരാണസിയിലെ എല്ലാ ക്ഷേത്രങ്ങളുടെയും പൈതൃക സ്ഥലങ്ങളുടെയും 250 മീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസവും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.വാരാണസി, വൃന്ദാവന്‍, അയോധ്യ, ചിത്രകൂട്ട്, ദേവബന്ദ്, ദേവാ ഷെരീഫ്, മിശ്രിഖ്-നൈമിശരണ്യ ഉള്‍പ്പെടെയുള്ള എല്ലാ ആരാധനാലയങ്ങളിലും മദ്യവില്‍പ്പനയും ഇറച്ചി വില്‍പനയും നിരോധിക്കുമെന്ന് ഏപ്രില്‍ ആദ്യം പ്രഖ്യാപിച്ചിരുന്നു

Leave a Reply

Your email address will not be published.