India
ബിജെപി നേതാവിനെതിരെ പീഡന പരാതിയുമായി ആദിവാസി യുവതി
Last updated on Aug 26, 2021, 8:13 am


വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവിനെതിരെ പരാതിയുമായി ആദിവാസി യുവതി. ഗുജറാത്ത് നര്‍മ്മദയിലെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഹിരണ്‍ പട്ടേലിനെതിരെയാണ് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തിന് പാര്‍ട്ടി ഹിരണിയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.നര്‍മ്മദ ജില്ലയിലെ തിലക്വാഡ താലൂക്കിലെ ജെത്പുര്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരു മുപ്പതുകാരിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
തനിക്ക് ജോലി ലഭിച്ചതിനുശേഷം താനുമായി ബന്ധം സ്ഥാപികുകയും തുടര്‍ന്ന് തന്നെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.തന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു .എന്നാല്‍ സംഭവത്തില്‍ പൊലീസ് ഇതുവരെയും നടപടി സ്വീകരിച്ചില്ലെന്നാണ് യുവതിയുടെ ആരോപണം.ഹിരണ്‍ പട്ടേലിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിച്ചാല്‍ ഭാവി ഭര്‍ത്താവിനെ കൊല്ലുമെന്നും കുടുംബം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.


