India
image_print

പോണ്‍ സ്റ്റാര്‍ റോണ്‍ ജെറെമിക്കെതിരെ ബലാത്സംഗകുറ്റം ചുമത്തി കോടതി

Written by

askshiyas

പോണ്‍ സ്റ്റാര്‍ റോണ്‍ ജെറെമിക്കെതിരെ ബലാത്സംഗകുറ്റം ചുമത്തി കോടതി.1996 നും 2019 നും ഇടയില്‍ 15 മുതല്‍ 51 വയസ്സുവരെയുള്ള സ്ത്രീകളെ ജെറമി ആക്രമിച്ചതായി ആരോപണമുണ്ട്.ഇതേതുടര്‍ന്ന് നടന് 300 വര്‍ഷത്തിലേറെ തടവ് അനുഭവിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 68 കാരനായ റോണ്‍ ജെറെമി 23 വര്‍ഷക്കാലയളവിനുള്ളില്‍ 34 ലൈംഗിക പീഡനങ്ങള്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നു.

 

അഡള്‍ട്ട് ഫിലിം ഇന്‍ഡസ്ട്രിയിലെ പേരുകേട്ട ജെറെമി 1979 മുതല്‍ 1700 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.2008 ല്‍ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയും 2004 ല്‍ 15 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടെ 134 ബലാത്സംഗക്കേസുകളാണ് ജെറമിക്കെതിരെ ചുമത്തിയിരിക്കുന്നത്.അതേസമയം ജെറമി താന്‍ നിരപരാധിയാണെന്ന് വാദിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബുധനാഴ്ച പറഞ്ഞു.റൊണാള്‍ഡ് ജെറെമി ഹയാത്ത് എന്നാണ് യഥാര്‍ത്ഥ പേര് .

 

 

Leave a Reply

Your email address will not be published.