India
image_print

അബ്ദുൾ റഷീദ് ദോസ്തമിന്റെ ആഡംബരഭവനം പിടിച്ചെടുത്ത് താലിബാൻ

Written by

askshiyas

അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ് ദോസ്തമിന്റെ ആഡംബരഭവനം പിടിച്ചെടുത്ത് താലിബാൻ. താലിബാൻ സംഘാംഗങ്ങൾ കൊട്ടാരത്തിനുള്ളിൽ ഇരിക്കുന്നതിന്റെയും കാഴ്ചകൾ കാണുന്നതിന്റെയും ഫോട്ടോകൾ പുറത്തെത്തി. താലിബാന്റെ പ്രമുഖ എതിരാളികളിൽ ഒരാളും പട്ടാളമേധാവിയുമായിരുന്ന ദോസ്തം, നിലവിൽ അഫ്ഗാനിൽനിന്ന് പലയാനം ചെയ്തിരിക്കുകയാണ്.

പുതുതായി രൂപവത്കരിക്കപ്പെട്ട താലിബാൻ സർക്കാരിലെ ഏറ്റവും കരുത്തരായ നേതാക്കളിലൊരാളായ ക്വാരി സലാഹുദ്ദീൻ അയ്യൂബിയുടെ സ്വകാര്യപടയാളികളെയാണ് ആഡംബരഭവനത്തിൽ കാവലിനായി നിയോഗിച്ചിട്ടുള്ളത്.

ഓഗസ്റ്റ് 15-ന് കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ തന്റെ 150 പടയാളികളെയാണ് അയ്യൂബി ഇവിടെ നിയോഗിച്ചത്. ദീർഘകാലത്തെ അഴിമതിയുടെ ഫലമാണ് ഈ ഭവനവും അതിലെ ആഡംബരവുമെന്നാണ് താലിബാന്റെ വിലയിരുത്തൽ.

രാഷ്ട്രീയ നേതാവ്, സൈനിക മേധാവി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ നാലു പതിറ്റാണ്ടോളം അഫ്ഗാനിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ദോസ്തം. എന്നാൽ താലിബാൻ അഫ്ഗാൻ കീഴ്പ്പെടുത്തിയതിനു പിന്നാലെ 67-കാരനായ ദോസ്തം ഉസ്ബെക്കിസ്താനിലേക്ക് കടക്കുകയായിരുന്നു.

Leave a Reply

Your email address will not be published.