India
image_print

അഫ്ഗാനിസ്താന് അടിയന്തരസഹായം; യൂറോപ്യൻ യൂണിയൻ 8700 കോടി നൽകും

Written by

archanaa chuqwe

താലിബാൻ ഏറ്റെടുത്തതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് അഫ്ഗാൻ ജനത. സാമ്പത്തിക രംഗം തകർന്നു കിടക്കുന്ന അഫ്ഗാനിസ്താന് യൂറോപ്യൻ യൂണിയൻ 8700 കോടി രൂപയുടെ അടിയന്തരസഹായം നൽകുമെന്ന് പുതിയ റിപ്പോർട്ട്.

G20 ഉച്ചകോടിയിൽ വെച്ചാണ് വെച്ചാണ് ഇത് സംബന്ധിച്ച യൂറോപ്യൻ യൂണിയന്റെ പ്രഖ്യാപനമുണ്ടായത്. താലിബാൻ ഭരണമേറ്റ ശേഷവും കടുത്ത തകർച്ച നേരിടുകയാണ് അഫ്ഗാൻ സാമ്പത്തിക രംഗം. ദാരിദ്ര്യം മൂലം പലരും ഗ്രാമങ്ങളിൽ നിന്ന് മറ്റിടങ്ങളിലേക്ക് പോയിരുന്നു.

ജനങ്ങൾക്ക് അവശ്യസഹായങ്ങളെത്തിക്കൽ, തകർന്ന സാമൂഹ്യസാമ്പത്തിക നില തിരിച്ചുപിടിക്കൽ എന്നിവയ്ക്കായാണ് സഹായം. പണം താലിബാൻ സർക്കാറിന് നേരിട്ട് നൽകില്ല, പകരം സന്നദ്ധസംഘടനകൾ വഴി പദ്ധതി പൂർത്തീകരിക്കും.

Leave a Reply

Your email address will not be published.