India
image_print

വിമാനത്താവളത്തിലെ കമ്പിവേലിക്ക് മുകളിലൂടെ കൈമാറിയ പിഞ്ചുകുഞ്ഞ് പിതാവിനരികിൽ സുരക്ഷിതം

Written by

archanaa chuqwe

അഫ്ഗാനിസ്ഥാനില്‍ നിന്ന് വന്ന ഏറ്റവും വേദനിപ്പിക്കുന്ന ഒന്നായിരുന്നു കമ്പിവേലിക്ക് മുകളിലൂടെ ഒരു പിഞ്ചുകുഞ്ഞിനെ അമ്മ യു.എസ് സൈനികന് കൈമാറുന്ന ചിത്രം. താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ കാബൂളിലെ ഹാമിദ് കര്‍സായി എയര്‍പോര്‍ട്ടില്‍ നിന്നുള്ളതായിരുന്നു ആ ദൃശ്യം. നൊമ്പരമുണർത്തുന്ന ചിത്രം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കുഞ്ഞിന് എന്ത് സംഭവിച്ചുവെന്ന ആശങ്കകളാണ് പലരും പങ്കുവെച്ചത്.

 

എന്നാലിപ്പോൾ കുഞ്ഞ് എയര്‍പോര്‍ട്ടില്‍ തന്നെ പിതാവിനരികില്‍ സുരക്ഷിതമായെത്തിയിരിക്കുകയാണ്. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയെന്നും കുഞ്ഞിന് ആരോഗ്യപരമായി ഒരു കുഴപ്പവുമില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കുഞ്ഞ് സുരക്ഷിതനായി പിതാവിനരികിലെത്തിയതായി താന്‍ സ്ഥിരീകരിച്ചെന്നും യു.എസ് സൈനികനായ മേജര്‍ ജെയിംസ് സ്‌റ്റെന്‍ജെര്‍ അറിയിച്ചു. കുഞ്ഞിനെ സമീപത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തിച്ച് ആവശ്യമായ പരിചരണം നല്‍കി.

Leave a Reply

Your email address will not be published.