India
image_print

താലിബാനെതിരെ നിലപാട് പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും

Written by

archanaa chuqwe

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെയാണ് താലിബാന്‍ ആക്രമണം അഴിച്ചുവിട്ടത്. താലിബാന്‍ കടന്നുകയറ്റത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നിലപാട് പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും മനുഷ്യാവകാശലംഘനംഅനുവദിക്കില്ലെന്നാണ് വ്യക്തമാക്കിയത്. അഫ്ഗാന്‍ ജനത സ്വസ്ഥമായി ജീവിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും സ്ത്രീകളുടെ അവകാശം സംരക്ഷണം ഉറപ്പ് വരുത്തണമെന്നും അമേരിക്കന്‍ താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ അയല്‍രാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്നും അമേരിക്ക അഭ്യര്‍ത്ഥിക്കുന്നു.

അതേസമയം താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടി അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എയര്‍പോര്‍ട്ട് നിയന്ത്രണം പൂര്‍ണമായും യുഎസ് സേന ഏറ്റെടുക്കും. അതേസമയം യുദ്ധം അവസാനിച്ചുവെന്നും അഫ്ഗാനിസ്ഥാനില്‍ ഇനി ഇസ്ലാമികപരമായി ഭരണം നടത്തുമെന്നും താലിബന്‍ വ്യക്തമാക്കി. വിദേശികളെ ആക്രമിക്കില്ലെന്നും പ്രതികാരം ആരോടും ഇല്ലെന്നുമാണ് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറയുന്നത്. താലിബാന്റെ ആക്രമണത്തെത്തുടര്‍ന്ന് നിരവധി ആളുകളാണ് അഫ്ഗാനിസ്താനില്‍ നിന്നും പാലായനം ചെയ്യുന്നത്. രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന സൈനികരെ അമേരിക്ക പിന്‍വലിക്കുന്ന നടപടി മെയ് മാസത്തിലാണ് ഔദ്യോഗികമായി ആരംഭിച്ചത്. ഇതിനുപിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചു. താലിബാനുമായി കഴിഞ്ഞവര്‍ഷം ട്രംപ് ഭരണകൂടം എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ എട്ടു ലക്ഷം യുഎസ് സൈനികരാണ് ഇവിടെ സേവനമനുഷ്ഠിച്ചത്. ഇതില്‍ 20,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 23, 000 പേര്‍ കൊല്ലപ്പെട്ടുകയും ചെയ്തു.

Leave a Reply

Your email address will not be published.