India
image_print

താലിബാനെ അഫ്ഗാന്‍ തന്നെ നേരിടണം – ബൈഡന്‍

Written by

archanaa chuqwe

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെയാണ് താലിബാന്‍ ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍ തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചതില്‍ കുറ്റബോധം ഇല്ലെന്നും സ്വന്തം രാജ്യത്തിനായി പോരാടാന്‍ അഫ്ഗാനിസ്ഥാന്‍ ഒന്നിച്ചു നില്‍ക്കണമെന്നും യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍ പറഞ്ഞു. 20 വര്‍ഷത്തോളം ഒരു ലക്ഷം കോടിയിലേറെ ഡോളര്‍ ചിലവാക്കി മൂന്നുലക്ഷം അഫ്ഗാന്‍ സൈനികര്‍ക്ക് യുദ്ധോപകരണങ്ങള്‍ നല്‍കുകയും പരിശീലിപ്പിക്കുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന സൈനികരെ അമേരിക്ക പിന്‍വലിക്കുന്ന നടപടി മെയ് മാസത്തിലാണ് ഔദ്യോഗികമായി ആരംഭിച്ചത്. ഇതിനുപിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചു. താലിബാനുമായി കഴിഞ്ഞവര്‍ഷം ട്രംപ് ഭരണകൂടം എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ എട്ടു ലക്ഷം യുഎസ് സൈനികരാണ് ഇവിടെ സേവനമനുഷ്ഠിച്ചത്. ഇതില്‍ 20,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 23, 000 പേര്‍ കൊല്ലപ്പെട്ടുകയും ചെയ്തു.

Leave a Reply

Your email address will not be published.