India
ആയുധമേന്തി നില്ക്കുന്ന താലിബാന് സംഘത്തിന് മുന്നില്‍ വാര്‍ത്ത വായിച്ച് അവതാരകന്
Last updated on Aug 30, 2021, 10:28 am


പിറകില്‍ ആയുധമേന്തിയ നില്ക്കുന്ന സംഘത്തിന്റെ മുന്നില്‍ സ്റ്റുഡിയോയില്‍ നിന്നും വാര്‍ത്ത വായിച്ച് അവതാരകന്. അഫ്ഗാനിസ്ഥാനിലെ ഒരു വാര്‍ത്താചാനലില്‍ നിന്നുമാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മാസിഹ് അലിനെജാദാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
ഭയക്കേണ്ടതില്ലെന്ന് ഭയചകിതനായ മുഖത്തോട് കൂടി വാര്‍ത്ത അവതാരകന് പറയുന്നതും വീഡിയോയില്‍ ഉണ്ട്. ഇസ്ലാമികഎമിറ്റേഴ്സിനെഭയപ്പെടേണ്ടതില്ലെന്ന് അവതാരകനെ കൊണ്ട് പറയിപ്പിക്കുന്നതാണെന്നും ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ താലിബാന് ഭയത്തിന്റെ മറ്റൊരു പേരാണെന്നും മാസിഹ് അലിനെജാദ പറയുന്നു. താലിബാന്‍അഫ്ഗാനിസ്ഥാനില്‍ പിടിമുറിക്കിയതോടുകൂടിമാധ്യമപ്രവര്ത്തകരെ വേട്ടയാടപ്പെടുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രാജ്യത്ത് സ്വാതന്ത്ര മധ്യമ പ്രവര്‍ത്തനം അനുവദിക്കുമെന്ന് താലിബാന് പ്രഖ്യാപ്പിച്ചത്തിനുശേഷം ആയിരുന്നു ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. കാബുള്‍ പിടിച്ചതോടെ താലിബാന് മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും അവരുടെ വീടുകളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. ജര്‍മന്‍ മാധ്യമസ്ഥാപനമായ ഡി. ഡബ്ല്യുവിന്റെ റിപ്പോര്‍ട്ടറുടെ കുടുംബാംഗങ്ങളില്‍ ഒരാളെ താലിബാന് കൊലപ്പെടുത്തുകയും ചെയ്തു.
With armed Taliban fighters standing behind him, the presenter of Afghan TV's Peace Studio political debate programme says the Islamic Emirate (Taliban's preferred name) wants the public to "cooperate with it and should not be afraid".pic.twitter.com/rclw3P9E7M
— Kian Sharifi (@KianSharifi) August 29, 2021


