India
image_print

ജോലിക്ക് പോകുന്ന സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന് താലിബാന്‍

Written by

askshiyas

സുരക്ഷാപ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനിലെ ജോലിക്ക് പോകുന്ന സ്ത്രീകള്‍ വീട്ടില്‍ ഇരിക്കണമെന്ന നിര്‍ദ്ദേശവുമായി താലിബാന്‍. സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം എന്നും ഇത് താല്‍ക്കാലികമാണെന്നും താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് നിര്‍ദ്ദേശം. സുരക്ഷാപ്രശ്‌നം അവസാനിക്കുന്നതുവരെ വീട്ടിലിരിക്കണം എന്നും അതിനുശേഷം തിരിച്ചെത്താമെന്നുമാണ് താലിബാന്‍ വക്താവ് അറിയിച്ചത്.

നേരത്തെ തന്നെ സ്ത്രീകള്‍ക്ക് ജോലിക്ക് പോകാനും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടരാനുള്ള അവസരം നല്‍കുമെന്ന് താലിബാന്‍ഉറപ്പുനല്‍കിയിരുന്നു.ശരിഅത്ത് നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്ക് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. അതേസമയം താലിബാന്‍ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറി ഇറങ്ങി ജോലിക്ക് പോകുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 1996- 2001 താലിബാന്‍ ഭരണകാലത്ത് സ്ത്രീകളെ തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ നിന്നും പൂര്‍ണ്ണമായും വിലക്കിയിരുന്നു. എന്തിനേറെ പറയണം സ്ത്രീകള്‍ക്ക് ബുര്‍ഖ ധരിച്ച് പുരുഷ ബന്ധുവിനൊപ്പം മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുണ്ടായിരുന്നുള്ളു.

 

 

Leave a Reply

Your email address will not be published.