India
image_print

വിമാനത്തില്‍ തിങ്ങിക്കൂടി 640 പേര്‍:അഫ്ഗാനിസ്ഥാനില്‍ നിന്നും കൂട്ട പലായനം

Written by

archanaa chuqwe

സ്വന്തം രാജ്യം ഉപേക്ഷിച്ച് അഫ്ഗാന്‍ ജനതയുടെ കൂട്ട പലായനം. ആളുകളെ ഒഴിപ്പിക്കാനായി എത്തിയ യുഎസ് വിമാനത്തില്‍ 640 പേരാണ് ഇടിച്ചുകയറിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് പേരാണ് വിമാനത്തിനുള്ളില്‍ കയറിയത്. കാബൂളില്‍ നിന്നും ഖത്തറിലേക്കുള്ള സി -17 ഗ്ലോബ്മാസ്റ്റര്‍ കാര്‍ഗോ ജെറ്റില്‍ നിന്നുള്ള കാഴ്ചകളാണ് യുഎസ് ഡിഫന്‍സ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. അഭയംതേടി മറ്റു രാജ്യങ്ങളില്‍ രക്ഷപ്പെടുന്ന അവസാന ശ്രമത്തിലാണ് അഫ്ഗാന്‍ ജനത. വിമാനത്തിന്റെ ചിറക്കില്‍ ആളുകള്‍ തൂങ്ങിപിടിച്ച് യാത്ര ചെയ്തത്തില്‍ മൂന്ന് പേര്‍ യാത്രയ്ക്കിടയില്‍ വീണു മരിച്ചു. ലോകജനതയുടെ കണ്ണീര്‍ അലിയിപ്പിക്കുന്ന താണ് ഇവിടെ നിന്നുള്ള കാഴ്ചകള്‍

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെയാണ് താലിബാന്‍ ആക്രമണം അഴിച്ചുവിട്ടത്. രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന സൈനികരെ അമേരിക്ക പിന്‍വലിക്കുന്ന നടപടി മെയ് മാസത്തിലാണ് ഔദ്യോഗികമായി ആരംഭിച്ചത്. ഇതിനുപിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചു. താലിബാനുമായി കഴിഞ്ഞവര്‍ഷം ട്രംപ് ഭരണകൂടം എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ എട്ടു ലക്ഷം യുഎസ് സൈനികരാണ് ഇവിടെ സേവനമനുഷ്ഠിച്ചത്. ഇതില്‍ 20,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 23, 000 പേര്‍ കൊല്ലപ്പെട്ടുകയും ചെയ്തു.

 

Leave a Reply

Your email address will not be published.