India
image_print

ബഹിരാകാശത്തെ ആദ്യ സിനിമ;റഷ്യന്‍ സംഘം ഭൂമിയില്‍ തിരിച്ചെത്തി

Written by

archanaa chuqwe

സിനിമാ ചിത്രീകരണത്തിനായി ബഹിരകാശത്തുപോയ റഷ്യൻ സംഘം ഭൂമിയിൽ തിരിച്ചെത്തി. 12 ദിവസത്തെ ഷൂട്ടിങ്ങിന്​ ശേഷം ഞായറാഴ്ച രാവിലെയാണ്​ ഇവർ ഭൂമിയിലെത്തിയത്​.റഷ്യൻ സോയുസ്​ സ്​പേസ്​ ക്രാഫ്​റ്റിലാണ്​ കസാഖ്​സ്​ഥാനിലെ റഷ്യൻ സ്​പേസ്​ സെൻററിൽനിന്ന്​ സംഘം ഈ മാസം ആദ്യം പുറപ്പെട്ടത്​.ഹൃദ്രോഗ സംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവൻ രക്ഷിക്കാനായി പുറപ്പെടുന്ന ​​ഡോക്​ടറുടെ കഥ പറയുന്ന ചിത്രംചലഞ്ച്​’ സിനിമക്കായി നടി യൂലിയ പെരേസിൽഡും സംവിധായകൻ കിം ഷിപെൻകോയുമാണ്​ ബഹിരാകാശ യാത്ര നടത്തിയത്​​. ബഹിരാകാശ യാത്രികനായ ആൻറൺ ഷ്​കപ്ലറേവും ഒപ്പമുണ്ടായിരുന്നു.

ചാനൽ വൺ നിർമാണ കമ്പനിയും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്​കോസ്​മോസും ചേർന്നാണ്​ ചിത്രം നിർമ്മിക്കുന്നത്. ആദ്യമായാണ്​ ബഹിരാകാശത്ത്​ ഒരു സിനിമ ചിത്രീകരണം നടക്കുന്നത്. മുൻപ് ഇലോൺ മസ്​കിന്‍റെ സ്​പേസ്​ എക്​സുമായി ചേർന്ന്​ ടോം ക്രൂസിനെ നായകനാക്കി ബഹിരാകാശത്ത്​ സിനിമ ചിത്രീകരിക്കാൻ നാസ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല.അതേസമയം പതിനേഴ് വർഷങ്ങൾക്കിപ്പുറം മൂന്ന് മിനിറ്റ് നേരത്തെ ഭാരമില്ലായ്മയും ആസ്വദിച്ച് പതിനൊന്ന് മിനിറ്റ് നീണ്ട യാത്ര കഴിഞ്ഞ് ഭൂമിയിൽ തിരിച്ചെത്തിയ ബ്രാൻസണാണ് ബഹിരാകാശ വിനോദസഞ്ചാര മേഖലയിൽ പുതിയൊരധ്യായം എഴുതിച്ചേർത്തത്. ഇന്ത്യൻ വംശജയായ സിരിഷ ബാൻഡ്ലയടക്കം ആറംഘസംഘമാണ് ഈ ചരിത്രപ്രധാന യാത്ര നടത്തിയത്. വിനോദസഞ്ചാരമെന്ന നിലയിൽ ബഹിരാകാശത്തെത്തുന്ന ആദ്യസംഘവും ഇവർ ആയിരുന്നു.

Leave a Reply

Your email address will not be published.