India
image_print

വായു മലിനീകരണം; കോടിക്കണക്കിന് ആളുകളുടെ ആയുസ്സ് വെട്ടിക്കുറയ്ക്കുവെന്ന് റിപ്പോര്‍ട്ട്

Written by

askshiyas

വായു മലിനീകരണം കോടിക്കണക്കിന് ആളുകളുടെ ആയുസ്സ് വെട്ടിക്കുറയ്ക്കുവെന്ന് റിപ്പോര്‍ട്ട്.പുകവലി, കാര്‍ അപകടങ്ങള്‍ അല്ലെങ്കില്‍ എച്ച്‌ഐവി എന്നിവയേക്കാള്‍ വളരെ വലിയ കൊലയാളിയാണ് വായു മലിനീകരണം എന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വായു മലിനീകരണം കോടിക്കണക്കിന് ആളുകളുടെ ആയുസ്സ് ആറു വര്‍ഷം വരെ കുറയ്ക്കുമെന്ന് പറയുന്നു.വായുമലിനാകരണത്തില്‍ കല്‍ക്കരി കത്തുന്നതാണ് ഏറ്റവും അപകടകരമെന്ന് ഗവേഷകര്‍ പറയുന്നു.കല്‍ക്കരി കത്തിക്കുന്നതില്‍ മുന്നില്‍ ഇന്ത്യയാണെന്നും ഇതുവഴി ഓരോ പൗരനും ആറ് വര്‍ഷം മുമ്പേ മരണപ്പെടുന്നുവെന്നും പറയുന്നു. വായു മലിനമായി തുടര്‍ന്നാല്‍, നിലവിലെ സൂചികകള്‍ പ്രകാരം ഇന്ത്യയില്‍ 5.9 വയസ്സു വരെ ഒരാളുടെ ആയുസ്സില്‍ കുറയാം. രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ 48 കോടി പേര്‍ കൂടുതല്‍ മലിനമായ വായുവാണ് ശ്വസിക്കുന്നതെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

 

വായു മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ബാഹ്യ ഭീഷണിയാണ്.എന്നാല്‍ അത് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് ചിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫ. മൈക്കല്‍ ഗ്രീന്‍സ്റ്റോണ്‍ പറഞ്ഞു. ഫോസില്‍ ഇന്ധനം കത്തിക്കല്‍ വായു മലിനീകരണത്തിന് പുറമെ കാലാവസ്ഥ പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ കാട്ടുതീയും വായു മലിനമാക്കുന്നു.എന്നാല്‍ അടുത്തിടെ പല രാജ്യങ്ങളിലും വായു മലിനീകരണ തോത് കുറഞ്ഞിട്ടുണ്ട്. കോവിഡ് വ്യാപനം മൂലം സര്‍ക്കാറുകള്‍ നടപ്പാക്കിയ ലോക്ഡൗണ്‍ ആണിതിന് കാരണമെന്നും ശാസ്ത്ര സംഘം പറയുന്നു.

 

Leave a Reply

Your email address will not be published.