India
image_print

ദില്ലിവായു മലിനീകരണം;ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

Written by

archanaa chuqwe

ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.കൂടാതെ സുപ്രീംകോടതി നിര്‍ശാനുസാരം വായു മലിനീകരണം സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തിന്റെ റിപ്പോര്‍ട്ടും കോടതി ഇന്ന് വിലയിരുത്തും.

ചിഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ദില്ലി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തിൽ ദില്ലി സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി വെക്കാനും ആലോചിക്കുന്നുണ്ട്.

സ്വാകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അടക്കം ഒരാഴ്ച വർക്ക് ഫ്രം ഹോം സൗകര്യം ഒരുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മെട്രോ, ബസ് എന്നിവയില്‍ യാത്രകാര്‍ക്ക് ഉള്ള നിയന്ത്രണം കുറയ്ക്കണമെന്നും ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.പൊതുഗതാഗതം ശക്തിപ്പെടുത്താന്‍ 1000 ബസുകള്‍ വാടകയ്ക്ക് എടുത്തു സര്‍വ്വീസ് നടത്താനും സര്‍ക്കാര്‍ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.