India
image_print

ഒരു വര്‍ഷം 70 ലക്ഷം പേരുടെ ജീവന്‍ കവര്‍ന്ന് വായു മലിനീകരണം

Written by

askshiyas

വായു മലിനീകരണം വര്‍ദ്ധിക്കുന്നതിനാല്‍ ഒരു വര്‍ഷം 70 ലക്ഷം പേരുടെ ജീവന്‍ നഷ്ടമാകുന്നുവെന്ന്‌ ലോകാരോഗ്യസംഘടന. അന്തരീക്ഷ വായു ഗുണനിലവാര മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചാണ് ലോകാരോഗ്യ സംഘടന ഈ കാര്യം വ്യക്തമാക്കിയത്. ഹൃദയ – ശ്വാസകോശ അസുഖങ്ങളിലൂടെയുള്ള ജീവഹാനി കുറക്കുക ലക്ഷ്യമിട്ടാണ് 2005ന് ശേഷം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡബ്ല്യു.എച്ച്.ഒ പുറപ്പെടുവിച്ചിരിക്കുന്നത്.

 

ദീര്‍ഘകാലം ചെറിയ രീതിയിലുള്ള അന്തരീക്ഷ മലിനീകരണ സാഹചര്യത്തിലോ, ഗാര്‍ഹിക മലിനീകരണ സാഹചര്യത്തിലോ ജീവിക്കുന്നവര്‍ക്ക് പോലും ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത് ഒരു വര്‍ഷം 70 ലക്ഷം പേരുടെ മരണത്തിന് കാരണമാകുന്നുവെന്ന് ഡബ്ല്യു.എച്ച്.ഒ പറയുന്നു.കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം മനുഷ്യന്റെ ആരോഗ്യത്തിന് നേര്‍ക്കുള്ള വലിയ വെല്ലുവിളിയാണ് വായു മലിനീകരണമെന്ന് ഡബ്ല്യു.എച്ച്.ഒ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രാജ്യങ്ങള്‍ നടപ്പിലാക്കിയാല്‍ ലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്നും സംഘന പറഞ്ഞു. പുകയും വിഷവാതകങ്ങളും മറ്റു രാസപദാര്‍ഥങ്ങളും കലരുന്നതുമൂലം ഉണ്ടാകുന്ന മലിനീകരണമാണ് അന്തരീക്ഷമലിനീകരണം. മനുഷ്യന്റേയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടേയും നിലനില്‍പ്പിന് തന്നെ ഇത് ഭീഷണിയാകാനിടയുണ്ട്. പ്രകൃതിയിലെ മനുഷ്യരുടെ ഇടപെടല്‍ മൂലവും മറ്റ് നൈസര്‍ഗികമായ കാരണങ്ങളാലും അന്തരീക്ഷ മലിനീകരണം സംഭവിയ്ക്കുന്നു. അന്തരീക്ഷ മലിനീകരണം തടയാന്‍ നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്.

Leave a Reply

Your email address will not be published.