India
image_print

വ്യോമസേനയ്‌ക്ക്‌ 11,000 കോടിയുടെ നിരീക്ഷണ വിമാനപദ്ധതി

Written by

askshiyas

പ്രതിരോധരംഗത്ത് പ്രാധാന്യമേറിയ വ്യോമനിരീക്ഷണം ശക്തമാക്കാനുദ്ദേശിച്ചുകൊണ്ട് ആറു പുതിയ നിരീക്ഷണവിമാനങ്ങൾ സ്വന്തമാക്കാൻ വ്യോമസേനയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചു.

‘ആകാശത്തും കണ്ണുകൾ’ എന്നപേരിലുള്ള പദ്ധതിക്ക് 11,000 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്. പ്രതിരോധഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡി.ആർ.ഡി.ഒ.) നേതൃത്വത്തിൽ തദ്ദേശീയമായാണ് വിമാനങ്ങൾ സജ്ജമാക്കുക. പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭാ സുരക്ഷാസമിതി അംഗീകാരം നൽകി. ചൈനയുടെയും പാകിസ്താന്റെയും അതിർത്തികളിൽ നിതാന്തജാഗ്രത ഉറപ്പാക്കാൻ ഈവിമാനങ്ങൾ സഹായിക്കുമെന്ന് വ്യോമസേനാവൃത്തങ്ങൾ പറഞ്ഞു.

എയർ ഇന്ത്യയുടെ ശേഖരത്തിലുള്ള എ-321 ജെറ്റ്‍ലൈനർ യാത്രാവിമാനങ്ങളാണ് ഇതിനായി കുറഞ്ഞവിലയ്ക്ക് വാങ്ങുന്നത്. ഡി.ആർ.ഡി.ഒ. വികസിപ്പിച്ചെടുത്ത എയർബോൺ ഏളി വാണിങ് ആൻഡ് കൺട്രോൾ സംവിധാനം (എയ്‍വക്) ഈ വിമാനങ്ങളിൽ സജ്ജീകരിക്കും. ഇതിനായി എയർബസിന്റെ സഹായത്തോടെ വിമാനങ്ങൾക്ക് ഘടനാപരമായി മാറ്റംവരുത്തും. പ്രവൃത്തിമുഴുവൻ ഇന്ത്യയിലാണ് നടക്കുക.

Leave a Reply

Your email address will not be published.