India
എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
Last updated on Sep 13, 2021, 5:36 am


തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി.
170 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടൻ തന്നെ തിരിച്ചിറക്കുകയായിരുന്നു. സാങ്കേതിക പ്രശ്നമാണ് കാരണം. തകരാറ് സംഭവിച്ച എയർ ഇന്ത്യയുടെ വിമാനം എഞ്ചിനിയർമാരെത്തി പരിശോധിച്ചു.
രാവിലെ 6.20 പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. 170 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ മറ്റൊരു വിമാനത്തിൽ ഷാർജയിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ്.


