India
image_print

വായുമലിനീകരണം കുറഞ്ഞ് കേരളവും

Written by

archanaa chuqwe

ഇന്ത്യയിൽ വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് തൃശൂർ ഉൾപ്പെടെ കേരളത്തിലെ അഞ്ചുനഗരങ്ങൾ. കണ്ണൂർ, കോഴിക്കോട്‌, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ നഗരങ്ങളാണ് വായുമലിനീകരണം കുറവുള്ള നഗരങ്ങളായി സെൻട്രൽ പൊളൂഷൻ കൺട്രോൾ ബോർഡ്‌ കണ്ടെത്തിയതിൽ കേരളത്തിൽ നിന്നുള്ളവ.

ഡൽഹിയടക്കം വിവിധ നഗരങ്ങളിൽ വായുമലിനീകരണം രൂക്ഷമാകുന്നതിനിടയിലാണ്‌ കേരളത്തിന് ഇത്രയും മികച്ച അംഗീകാരം ലഭ്യമാകുന്നത്. സംസ്ഥാനത്ത്‌ ഒന്നാമത്‌ എത്തിനിൽക്കുന്നത് വായുമലിനീകരണ നില 45 മാത്രമുള്ള തിരുവനന്തപുരം നഗരമാണ്‌.

ഡൽഹിയും പരിസരനഗരങ്ങളുമാണ്‌ ഏറ്റവും കൂടുതൽ വായുമലിനീകരണം ഉള്ള നഗരങ്ങൾ. ഡൽഹി, സമീപ നഗരങ്ങളായ ഫരീദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, മനേസർ തുടങ്ങിയവയും വായു മലിനീകരണത്തിൽ മുൻപന്തിയിലാണ്.

Leave a Reply

Your email address will not be published.