India
image_print

എയര്‍ടെലിനെതിരെയാണ് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചതെന്ന് കേന്ദ്രം

Written by

askshiyas

ഏറ്റവും കൂടുതല്‍ പരാതി ടെലികോം റെഗുലേറ്ററായ ട്രായിയ്ക്ക് ലഭിച്ചത് ഭാരതി എയര്‍ടെലിനെതിരെയെയാണെന്ന് വിവരം. വെള്ളിയാഴ്ച പാര്‍ലമെന്റിലാണ് ഈ വിവരം സര്‍ക്കാര്‍ അറിയിച്ചത്. വാര്‍ത്താ-വിനിമയ മന്ത്രാലയം സഹമന്ത്രി ദേവുസിങ് ചൗഹാന്‍ നല്‍കിയ വിവരം അനുസരിച്ച് ഭാരതി എയര്‍ടെലിനെതിരെ 2021-ല്‍ സേവനവുമായി ബന്ധപ്പെട്ട 16111 പരാതികള്‍ ലഭിച്ചിട്ടുണ്ട്. വോഡഫോണ്‍ ഐഡിയയ്‌ക്കെതിരെ 14,487, റിലയന്‍സ് ജിയോയ്‌ക്കെതിരെ 7341 പരാതികളും ലഭിച്ചു.വോഡഫോണ്‍ ഐഡിയയ്‌ക്കെതിരെയുള്ള 14487 പരാതികളില്‍ 9186 എണ്ണം ഐഡിയയ്ക്കും 5301 എണ്ണം വോഡഫോണിനും എതിരെയുള്ളതാണ്. 732 പരാതികള്‍ എം.ടി.എന്‍.എലിനെതിരെയും 2913 പരാതികള്‍ ബി.എസ്എന്‍.എലിന് എതിരെയും ലഭിച്ചിട്ടുണ്ട്.

 

അതേസമയം ഉപഭോക്താക്കളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ സേവനദാതാക്കളോടും ദ്വിതല പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 1997-ലെ ട്രായ് നിയമം അനുസരിച്ച് വ്യക്തിഗത ഉപഭോക്താക്കളെ കൈകാര്യം ചെയ്യാന്‍ ട്രായിയ്ക്ക് സാധിക്കില്ലെന്നും ചൗഹാന്‍ പറഞ്ഞു. പരാതി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ടെലികോം സേവന ദാതാക്കളുടെ അപ്പീല്‍ അതോറിറ്റിയെ സമീപിച്ച് അപ്പീല്‍ നല്‍കാമെന്നും ചൗഹാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.