India
image_print

ആര്യയുടെ ചിത്രത്തില്‍ നായികയായി ഐശ്വര്യലക്ഷ്മി

Written by

archanaa chuqwe

ലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മിയും തമിഴ് സൂപ്പര്‍ താരം ആര്യയും നായികനായകന്മാരായി എത്തുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ഒരുങ്ങുന്നു. പുതിയ തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത് ശക്തി സൗന്ദര്‍ രാജയാണ്. ആര്യയുടെ കരിയറിലെ 33ാമത്തെ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ആക്ഷന്‍, ജഗമേ തന്തിരം, പൊന്നിയന്‍ സെല്‍വന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഐശ്വര്യ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.

 

‘ടെഡി’ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ ശക്തി സൗന്ദര്‍ രാജനും ആര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിമ്രാന്‍, കാവ്യ ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഡി. ഇമ്മനാണ് സംഗീതം. യുവ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചെന്നൈ, മലേഷ്യ എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അതേസമയം മലയാളത്തില്‍ ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അര്‍ച്ചന 31 നോട്ടൗട്ട് നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അര്‍ച്ചന 31 നോട്ടൗട്ട്’.

 

Leave a Reply

Your email address will not be published.