India
image_print

100 കോടി ക്ലബ്ബില്‍ 15-ാം തവണ;റെക്കോര്‍ഡിട്ട് അക്ഷയ് കുമാര്‍

Written by

archanaa chuqwe

തിയേറ്ററുകള്‍ തുറന്നതോടെ ബോളിവുഡില്‍ അക്ഷയ് കുമാര്‍ വീണ്ടും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.സൂര്യവംശി 100 കോടി ക്ലബ്ബില്‍ പ്രവേശിച്ചു.ഇതോടെ ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ 15-ാം തവണ എത്തിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അക്ഷയ് കുമാര്‍. അദ്ദേഹം നേടിയ ഏറ്റവും വേഗമേറിയ 100 കോടി ക്ലബ്ബാണിത്. വെറും 5 ദിവസങ്ങള്‍ കൊണ്ടാണീ നേട്ടം.150 കോടിയോട് അടുക്കുകയാണ് ചിത്രം ഇപ്പോള്‍. ഈ മാസം അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്.ആദ്യദിനം ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 26.29 കോടിയായിരുന്നു.

 

ദീപാവലി വാരാന്ത്യത്തില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. റിലീസ് ദിനമായ വ്യാഴാഴ്ച 26.29 കോടി നേടിയിരുന്ന ചിത്രം ശനിയാഴ്ച 23.85 കോടിയും ഞായറാഴ്ച 26.94 കോടിയും നേടി. ഒന്‍പതാം ദിനവും രണ്ടാംശനിയാഴ്ചയുമായിരുന്ന ഇന്നലെ ചിത്രം നേടിയത് 9.50 കോടിയാണ്. ഇതോടെ ചിത്രത്തിന്റെ ആകെ കളക്ഷന്‍ 136.99 കോടിയില്‍ എത്തിയെന്ന് കൊയ്‌മൊയ് റിപ്പോര്‍ട്ട് ചെയ്യുന്നു.ദബാംഗ് (2010) മുതല്‍ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ആഭ്യന്തര ബോക്‌സ് ഓഫീസില്‍ 100 കോടിയിലധികം സമ്പാദിച്ചു.ഇത് ആധുനിക യുഗത്തിലെ ഏറ്റവും സവിശേഷമായ നേട്ടങ്ങളിലൊന്നാണ്. അക്ഷയ് കുമാറിന്റെ ആദ്യ 100 കോടി ചിത്രം ഹൗസ്ഫുള്‍ 2 (2012) ആയിരുന്നു. തുടര്‍ന്ന് റൗഡി റാത്തോഡ്, ഹോളിഡേ, എയര്‍ലിഫ്റ്റ്, ഹൗസ്ഫുള്‍ 3, റസ്റ്റം, ജോളി LLB 2, ടോയ്ലറ്റ്: ഏക് പ്രേം കഥ, ഗോള്‍ഡ്, 2 പോയിന്റ് 0, കേസരി, മിഷന്‍ മംഗള്‍, ഹൗസ്ഫുള്‍. 4, ഒപ്പം ഗുഡ് ന്യൂസ് എന്നിവയാണ് 100 കോടി ക്ലബ്ബില്‍ കേറിയ ചിത്രങ്ങള്‍.

Leave a Reply

Your email address will not be published.