India
പോലീസ് രീതിയിൽ അതൃപ്തി പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി
Last updated on Sep 16, 2021, 11:06 am


മെൻപുരിയിൽ 2019ൽ ദുരൂഹസാഹചര്യത്തിൽ 16 വയസ്സുകാരി മരിച്ച കേസ് ഉത്തർപ്രദേശ് പോലീസ് കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് അലഹബാദ് ഹൈക്കോടതി.
2019 സെപ്റ്റംബർ 16നാണ് സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ആദ്യം മെൻപുരി പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
ഒരു പാവപ്പെട്ട കുടുംബത്തിൽനിന്നുള്ള പെൺകുട്ടിക്കാണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന് കോടതിയിൽ ഹാജരായ ഉത്തർപ്രദേശ് പോലീസ് മേധാവിയോട് ജഡ്ജി പറഞ്ഞു. ആരുടെ മകൾക്ക് വേണമെങ്കിലും ഇത് സംഭവിക്കാമെന്നും അത് ഭരണകൂടം മറക്കരുതെന്നും കോടതി പോലീസിനെ ഓർമ്മിപ്പിച്ചു.
പ്രതികളെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജികളിൽ ആരോപിച്ചിരുന്നു. എഫ്.ഐ.ആർ. സമർപ്പിച്ചതിന് ശേഷം ഏകദേശം മൂന്ന് മാസത്തോളം പോലീസ് പ്രതികളെ ചോദ്യം ചെയ്തില്ലെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി


