India
image_print

തുറവൂർ-പറവൂർ ആറുവരിപ്പാത നിർമ്മാണം ആരംഭിക്കുന്നു

Written by

archanaa chuqwe

തുറവൂർ-പറവൂർ ആറുവരി നിർമാണത്തിൽ നിർണായക ഘട്ടത്തിലേക്ക് ആലപ്പുഴ. നിർമാണം ഒരുമാസത്തിനകം തുടങ്ങും. 39 കിലോമീറ്റർ പാത പുനർനിർമിക്കുന്നതിന്‌ 1,118 കോടി രൂപയുടെ കരാറായി.

ഹരിയാന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കെസിസി ബിൽഡ്‌ കോണിനാണ്‌ കരാർ. ആലപ്പുഴ ബൈപാസിലെ മേൽപ്പാലത്തിന്‌ ഉൾപ്പെടെ കരാറിൽ വരും. നാലുവർഷത്തെ അറ്റകുറ്റപ്പണിയും കരാർ കമ്പനി ചെയ്യണം.

1248.08 കോടി അടങ്കൽ തുക നിശ്‌ചയിച്ചാണ്‌ ദേശീയപാത അതോറിറ്റി കരാർ ക്ഷണിച്ചത്‌. 130 ഓളം കോടി രൂപ കുറച്ചാണ്‌ ഇപ്പോഴത്തെ കരാർ. രണ്ടരവർഷത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാണ്‌ വ്യവസ്ഥ. ഭൂമിയേറ്റെടുക്കൽ നടപടി അതിവേഗം പുരോഗമിക്കുകയാണ്‌. നിർമാണം ഉടൻ തുടങ്ങാനാകുംവിധമാണ്‌ നടപടികൾ നീങ്ങുന്നത്‌.

Leave a Reply

Your email address will not be published.