India
image_print

നടന്‍ അലന്‍സിയറിനെതിരെ പരാതിയുമായി സംവിധായകന്‍

Written by

archanaa chuqwe

പമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് നടന്‍ അലന്‍സിയറിനെതിരേ പരാതിയുമായി സംവിധായകന്‍ വേണു. ഇത് സംബന്ധിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.ഫെഫ്ക റൈറ്റേഴ്സ് യൂണിയന് വേണ്ടിയുള്ള സിനിമ സംവിധാനം ചെയ്യുന്നത് വേണുവാണ്.ചിത്രത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ അലന്‍സിയര്‍ വേണുവിനോട് മോശമായി പെരുമാറി എന്നാണ് പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം നേരത്തെ നടനെതിരെ മീ ടു ആരോപണവുമായി നടി രംഗത്ത് വന്നിരുന്നു.നടന്‍ ഒന്നിലേറെ തവണ പിഡീപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് നടി വെളിപ്പെടുത്തിയത് .പ്രലോഭനങ്ങളുമായാണ് ആദ്യ ഘട്ടത്തില്‍ അലന്‍സിയര്‍ തന്നെ സമീപിക്കുന്നതെന്നും പിന്നീട് ഒരിക്കല്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ അലന്‍സിയര്‍ തന്റെ മാറിലേക്ക് നോക്കി അശ്ലീലം നിറയുന്ന തരത്തില്‍ സംസാരിച്ചു. ഒരു തിയെറ്റര്‍ ആര്‍ട്ടിസ്റ്റ് എങ്ങനെ ശരീരത്തെ വഴക്കിയെടുക്കണമെന്നൊക്കെ ഉപദേശം പോലെ പറഞ്ഞു തുടങ്ങി. പിന്നീടൊരിക്കില്‍ തന്റെ മുറിയിലേക്ക് വന്നു കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published.