India
നിയമസഭയില്‍ ഭജനമുറി വേണമെന്ന് ബീഹാര്‍ ബിജെപി എംഎല്‍എ
Last updated on Sep 08, 2021, 7:57 am


ബീഹാര്‍ നിയമസഭയിലും പ്രത്യേക ഹനുമാന് ഭജനയ്ക്കുള്ള മുറി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ. ജാര്‍ഖണ്ഡ് നിയമസഭാ മന്ദിരത്തില്‍ നമസ്കാരത്തിന് പ്രത്യേക മുറി അനുവദിച്ച പശ്ചാത്തലത്തിലാണ് ഈ ആവശ്യം. ദര്‍ബാംഗ ജില്ലയിലെ ബിസ്ഫി നിയമസഭാ മണ്ഡലത്തിലെ ബി ജെ പി എംഎല്‍എ ഹരി ഭൂഷണ് താക്കൂറാണ് ആവശ്യമുന്നയിച്ചത്. ജാര്‍ഖണ്ഡ് നിയമസഭാ മന്ദിരത്തിലെ നമസ്കാര മുറിയെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെയാണ് ഇതരമൊരു ആവശ്യം.
ഭരണഘടനയ്ക്ക് മുന്നില്‍ എല്ലാവരും തുല്യരാണെന്നും ജാര്‍ഖണ്ഡ് നിയമസഭാ മന്ദിരത്തില്‍ നമസ്കാരത്തിന് പ്രത്യേകം മുറി അനുവദിക്കാമെങ്കില്‍ ബീഹാര്‍ നിയമസഭയില്‍ എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് താക്കൂര്‍ പറഞ്ഞത്. ഈ ആവശ്യം നടപ്പിലാക്കാന്‍ നിയമസഭാ സ്പീക്കറെ ഉടന്‍ കാണുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ രണ്ടാം തീയതിയാണ് ജാര്‍ഖണ്ഡ് നിയമസഭാ മന്ദിരത്തില്‍ നമസ്കാര മുറി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്. ഈ സംഭവം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു.


