India
image_print

ഇന്‍സ്റ്റഗ്രാമിൽ 13 മില്യണ്‍ ഫോളോവേഴ്‌സുമായി റെക്കോർഡിട്ട് അല്ലു അർജുൻ

Written by

archanaa chuqwe

ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന്‍ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.അല്ലുവിന്റെ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണം 13 മില്യണ്‍ കടന്നിരിക്കുകയാണ് ഇപ്പോൾ.ആദ്യ ഒരു സൗത്ത് ഇന്ത്യന്‍ സിനിമ താരം ഈ നേട്ടം കൈവരിക്കുന്നത്.വിജയ് ദേവരകൊണ്ടയാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ അല്ലു അര്‍ജുന്റെ തൊട്ടു പിന്നില്‍ .

2020ല്‍ റിലീസ് ചെയ്ത റൊമാന്റിക് ആക്ഷന്‍ ഫാമിലി ഡ്രാമയായ ‘അങ്ങ് വൈകുണ്ഠപുരത്ത്’ എന്ന ചിത്രത്തോടെ ആണ് അല്ലുവിന്റെ ജനസ്വീകാര്യത കൂടുന്നത്.പൂജ ഹെഗ്‌ഡെ നായികയായ ചിത്രത്തില്‍ മലയാളി നടന്‍ ജയറാമും പ്രധാന വേഷം ചെയ്തിരുന്നു. ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘പുഷ്പ’യാണ് അല്ലു അര്‍ജുന്റെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. ചിത്രം ചിത്രം ഹിന്ദി, മലയാളം, തമിഴ്, കന്നട ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്നതായിരിക്കും.

Leave a Reply

Your email address will not be published.