India
image_print

ഇന്ത്യയില്‍ നടത്തുന്നത് വന്‍ കൃത്രിമം; ആമസോണിനെതിരെ ഗുരുതരമായ ആരോപണം

Written by

archanaa chuqwe

ണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ആമസോണിനെതിരെ ഗുരുതരമായ ആരോപണം.ഇന്ത്യയില്‍ നടത്തുന്നത് വന്‍ കൃത്രിമമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ആമസോണ്‍ തങ്ങളുടെ സ്വന്തം ഉത്പന്നങ്ങള്‍ വില്‍ക്കാനായി തങ്ങളുടെ സെര്‍ച്ച് റിസല്‍ട്ടില്‍ അടക്കം കൃത്രിമം കാണിക്കുന്നു എന്നാണ് ആരോപണം..വാര്‍ത്ത ഏജന്‍സിയായ റോയിട്ടേര്‍സ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.ആമസോണിന്റെ ഉള്ളില്‍ നിന്നും തന്നെ ലഭിച്ച ആയിരക്കണക്കിന് പേജ് രേഖകളാണ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ റോയിട്ടേര്‍സ് ഉപയോഗിച്ചത്.

ആമസോണ്‍ ആന്തരിക ഡാറ്റ രഹസ്യമായി ചൂഷണം ചെയ്തതെന്നും പിന്നീട് അതിന്റെ പ്ലാറ്റ്‌ഫോമില്‍ വാഗ്ദാനം ചെയ്തതായും രേഖകള്‍ വെളിപ്പെടുത്തുന്നു.തങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലെ സെര്‍ച്ച് റിസല്‍ട്ടുകള്‍ തങ്ങളുടെ സ്വന്തം ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ വേണ്ടി മാറ്റി മറിക്കുന്നുണ്ട്. ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് റോയിട്ടേര്‍സ് പുറത്തുവിട്ടത്. സെര്‍ച്ച് റിസല്‍ട്ടുകളില്‍ കൃത്രിമം കാണിക്കുന്നതിന് പുറമേ വില്‍പ്പന കൂടിയ ഉത്പന്നങ്ങളുടെ കോപ്പികള്‍ ഉണ്ടാക്കാനും ആമസോണ്‍ ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.