India
image_print

ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി 8000-ത്തിലധികം ജീവനക്കാരെ ഈ വര്‍ഷം

Written by

archanaa chuqwe

ആമസോൺ ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി എണ്ണായിരത്തിലധികം ജീവനക്കാരെ ഈ വര്‍ഷം നിയമിക്കാനൊരുങ്ങുന്നു.ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബൈ, നോയ്ഡ, ഗുരുഗ്രാം തുടങ്ങി രാജ്യത്തെ 35 നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്നാണ് ആമസോനിനെ പ്രഖ്യാപനം.

കോര്‍പ്പറേറ്റ്, ടെക്‌നോളജി, കസ്റ്റമര്‍ സര്‍വീസ് തസ്തികകളിലേക്കാണ് ആമസോണിന്റെ നേരിട്ടുള്ള നിയമനം .2025 ആവുമ്പോഴേക്കുംനേരിട്ടും അല്ലാതെയും ഇന്ത്യയില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കുകയാണ് കമ്ബനി ലക്ഷ്യമിടുന്നതെന്ന് ആമസോണിന്റെ എച്ച്‌.ആര്‍ മേധാവി ദീപ്തി വര്‍മ്മ പറഞ്ഞു. ഫിനാന്‍സ്, ലീഗല്‍, എച്ച്‌.ആര്‍ മേഖലകളിലേക്കും നിയമനമുണ്ടാകും. ഇതിനോടകം പത്ത് ലക്ഷം തൊഴിലുകള്‍ ഇന്ത്യയില്‍ നല്‍കിയതായും ദീപ്തി വര്‍മ്മ പറഞ്ഞു.

പ്രവൃത്തിപരിചയം അനുഭവസമ്ബത്തുള്ള തൊഴില്‍ മേഖല, തൊഴില്‍ പശ്ചാത്തലം എന്നിവ പരിഗണിക്കാതെ ആമസോണിന്റെ ഭാഗമാകാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കാണ് നിയമനം നല്‍കുകയെന്നും അധികൃതർ അറിയിച്ചു. ലോകത്തിലെ തന്നെ ആമസോണിന്റെ രണ്ടാമത്തെ വലിയ ടെക്‌നോളജി ഹബ്ബാണ് ഇന്ത്യ. ഭാരതത്തിലെ കച്ചവട സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങള്‍ നല്‍കുന്നതിലൂടെ രാജ്യത്തിനോട് പ്രതിബദ്ധത പുലര്‍ത്തുമെന്നും ആമസോണ്‍ ഇന്ത്യ ഗ്ലോബല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അമിത് അഗര്‍വാള്‍ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.