India
image_print

ആമസോൺ ഫെസ്റ്റിവൽ തീയ്യതിയിൽ മാറ്റം

Written by

askshiyas

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭ തീയ്യതിയിൽ മാറ്റം. ഒക്ടോബർ 3 മുതലാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുക. നേരത്തേ ഒക്ടോബർ 4 ന് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കും എന്നായിരുന്നു നിശ്ചയിച്ചത്. ഒരു മാസത്തോളം ഈ വിൽപ്പന നീണ്ടു നിൽക്കും.

ഫ്‌ളിപ്പ് കാർട്ടും ബിഗ് ബില്യൺ ഡേയ്‌സ് സെയിലിന്റെ തീയ്യതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒക്ടോബർ 3 മുതൽ ഒക്ടോബർ 10 വരെയായിരുന്നു നേരത്തേ ഫ്‌ളിപ്പ് കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് തീയ്യതികൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോഴത് ഒക്ടോബർ 7 മുതൽ 12 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റി നിശ്ചയിച്ചിട്ടുണ്ട്.

ഓൺലൈൻ റീട്ടെയിൽ വിപണന പ്ലാറ്റ്‌ഫോമുകളായ ഇരു കമ്പനികളും തമ്മിൽ കടുത്ത മത്സരമാണ് തുടരുന്നത്. ഫ്‌ളിപ്പ് കാർട്ടിന്റെ ബിഗ് ബില്യൺ ഡെയസ് 8 ദിവസത്തേക്കാണെങ്കിൽ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒരു മാസം നീണ്ടു നിൽക്കും. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്തേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഒരു പ്രത്യേക വെബ് പേജ് തന്നെ ആമസോൺ തയ്യാറാക്കിയിട്ടുണ്ട്. വിവിധ മോഡൽ മൊബൈൽ ഫോണുകൾ, ആക്‌സസറികൾ, സ്മാർട്ട് വാച്ചുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്മാർട്ട് ടിവികൾ തുടങ്ങിയ ഉത്പന്നങ്ങൾക്ക് ആകർഷകമായ വിലക്കുറവ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയ്‌ലിൽ ലഭ്യമാകും. കൂടാതെ ആമസോൺ ഉത്പന്നങ്ങളായ ഇക്കോ, ഫയർ ടിവി, കിൻഡിൽ എന്നിവ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വാങ്ങിക്കുവാൻ സാധിക്കും.

Leave a Reply

Your email address will not be published.