India
കോപ്പിയടി;ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് സിനിമയ്ക്കെതിരെ പരാതി
Last updated on Sep 18, 2021, 5:21 am


മലയാളത്തില്‍ നിരവധി പുരസ്കാരങ്ങള്‍ വാരികൂടിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് അമേരിക്കന്‍ ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് ആരോപിച്ച് മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്‍സ് സിനിമ സംഘടനാ പ്രസിഡന്റ് സന്തോഷ് ബാബു, സെക്രട്ടറി കെ. പി ശ്രീകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് സാംസ്കാരികമന്ത്രി സജി ചെറിയാന് പരാതിനല്‍കി.മികച്ച നവാഗത സംവിധായകന്, നടന്, മികച്ച കലാ സംവിധായകന്, എന്നീ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു.
ആന്‍ഡ്രോഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 ക്രിസ്റ്റഫര്‍ ഫോര്‍ഡിന്റെ തിരക്കഥയില്‍ ജോക്ക് ഷയര്‍ സംവിധാനം ചെയ്ത് 2012 പുറത്തിറങ്ങിയ റോബോട്ട് ആന്‍ഡ് ഫ്രാങ്ക് എന്ന അമേരിക്കന്‍ ചിത്രത്തിന്റെ അതേപടി പകര്‍പ്പാണെന്നാണ് ആരോപണം. രണ്ട് സിനിമകളും കണ്ട പ്രേക്ഷകരും ആരോപണം ശരിവെച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡും, ഫിപ്രസി അവാര്‍ഡും നേടി രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത സിനിമയ്ക്കെതിരെയാണ് പരാതി. സംഘടനാ ചുമതലയുള്ള കേരള ചലച്ചിത്ര അക്കാദമിക്ക് പ്രശ്നത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ചലച്ചിത്ര അവാര്‍ഡ്, ഐ.എഫ്.എഫ്.കെ എന്നിവയില്‍ സിനിമകള്‍ സമര്‍പ്പിക്കുമ്പോള്‍ സൃഷ്ടി മൗലികം ആണെന്ന സത്യവാങ് മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ ചലച്ചിത്ര അക്കാദമി ഒരുതരത്തിലുള്ള പരിശോധനയും നടത്തുന്നില്ലെന്ന ഗുരുതരമായ ആരോപണമാണ് ശക്തമാക്കുന്നത്.


