India
image_print

കച്ചവടസ്ഥാപനങ്ങളുടെ ഉടമകളുമായി യോഗം വിളിച്ചുകൂട്ടാന്‍ നിര്‍ദേശം നൽകി ഡിജിപി

Written by

askshiyas

കൊവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം വിളിച്ചുകൂട്ടാന്‍ നിര്‍ദേശം നൽകി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് .ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ആണ് ഡിജിപിയുടെ നിര്‍ദേശം.സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ഇത്തരം യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൂടാതെ ഹോം ഡെലിവറി, ഇലക്‌ട്രോണിക് പണമിടപാട് എന്നീ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കടയുടമകളോട് ആവശ്യപ്പെടുകയും ചെയ്യും. രണ്ടു ദിവസത്തിനകം യോഗങ്ങള്‍ നടത്തും.

Leave a Reply

Your email address will not be published.