India
image_print

മൃഗങ്ങള്‍ക്കുള്ള ആദ്യ കോവിഡ് വാക്സിൻ പുറത്തിറക്കി

Written by

Anjaly Rejith

മൃഗങ്ങള്‍ക്കുള്ള ആദ്യ കോവിഡ് വാക്സിനായ അനോകോവാക്സ് കേന്ദ്രസര്‍കാര്‍ പുറത്തിറക്കി.കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്. നിര്‍ജീവമാക്കിയ സാര്‍സ് കോവി-2 ഡെല്‍റ്റ വാക്സിനാണ് മൃഗങ്ങള്‍ക്ക് നല്‍കുന്നത്.

അനോകോവാക്സിന് കോവിഡിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളെ നിര്‍വീര്യമാക്കാൻ സാധിക്കും.ഇതിൽ നിര്‍ജീവമാക്കിയ കോവിഡ് ആന്റിജനും ആല്‍ഹൈഡ്രജലും ഒരു സഹായകമായി അടങ്ങിയിരിക്കുന്നു. നായ്ക്കള്‍, സിംഹങ്ങള്‍, പുള്ളിപ്പുലികള്‍, എലികള്‍, മുയലുകള്‍ എന്നിവയ്ക്ക് ഇത് സുരക്ഷിതമാണെന്ന് അധികൃതര്‍ പറയുന്നു.

നായ്ക്കളില്‍ കോവിഡിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തുന്നതിനുള്ള ന്യൂക്ലിയോകാപ്സിഡ് പ്രോടീന്‍ അടിസ്ഥാനമാക്കിയുള്ള പരോക്ഷ എലൈസ കിറ്റാണിത്. കിറ്റ് രാജ്യത്ത് നിര്‍മിച്ചതാണ്, അതിനായി പേറ്റന്റ് ഫയല്‍ ചെയ്തിട്ടുണ്ട്. നായ്ക്കളില്‍ ആന്റിബോഡികള്‍ കണ്ടെത്തുന്നതിന് മറ്റ് കിറ്റുകള്‍ വിപണിയില്‍ ലഭ്യമല്ല.
കൊറോണയ്ക്കെതിരായ തദ്ദേശീയ വാക്സിനുകള്‍ നിര്‍മിക്കുന്നതില്‍ രാജ്യത്തെ സ്വയം പര്യാപ്തമാക്കിയതിന് ശാസ്ത്രജ്ഞരെ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പ്രശംസിച്ചു.

Leave a Reply

Your email address will not be published.