India
പോരാട്ടം തുടരും ; അണ്ണാ ഹസാരെ
Last updated on Aug 22, 2021, 1:09 pm


രാജ്യത്തിനും ജനങ്ങള്‍ക്കുമായുള്ള തന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് അണ്ണാ ഹസാരെ. മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്തുകൊണ്ടാണ് പ്രതിഷേധിക്കാത്തതെന്ന് ചോദിച്ച് പൂനെയിലെ ചില ആക്ടിവിസ്റ്റുകള്‍ എഴുതിയ കത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആരെങ്കിലും പറയുമ്പോള്‍ ഞാന്‍ സമരം ചെയ്യാറില്ല. രാജ്യത്തെ ജനങ്ങളുടെ വിശാല താല്പര്യത്തിന് അനുസരിച്ചാണ് ഇതുവരെ പോരാടിയത്. അത് ഇനിയും തുടരും-ഹസാരെ പറഞ്ഞു.മോദി സര്‍ക്കാരിന് 46 കത്തുകളയച്ചിട്ടും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കര്‍ഷകരുമായി ബന്ധപ്പെട്ട ചില വിഷയങ്ങളുന്നയിച്ചിരുന്നു. സര്‍ക്കാര്‍ അപ്പോള്‍ തന്നെ വിഷയം ചര്‍ച്ച ചെയ്യാനായി ചില കേന്ദ്രമന്ത്രിമാരെ തന്റെ അടുത്തേക്കയച്ചു. അതിന്റെ ഫലമായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് 2000 രൂപ പെന്ഷന് പ്രഖ്യാപിച്ചു. അത് അവരുടെ എക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു-ഹസാരെ പറഞ്ഞു.ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ അദ്ദേഹം മൗനത്തിലാണ് എന്നായിരുന്നു ഹസാരെക്ക് കത്തയച്ച ആക്ടിവിസ്റ്റുകളിലൊരാളായ മാരുതി ഭാപ്കര്‍ അഭിപ്രായപ്പെട്ടത്.


