India
image_print

രജനിയുടെ ‘അണ്ണാത്തെ’ ഫസ്റ്റ് ലുക്ക് പുറത്ത്

Written by

askshiyas

മിഴ് സൂപ്പര്‍ താരം രജനീകാന്തും സിരുത്തെ ശിവയും ആദ്യമായി ഒരുമിക്കുന്ന അണ്ണാത്തെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍.ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് അണ്ണാത്തെ.ഈ വര്‍ഷം പൊങ്കലില്‍ ചിത്രം റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കൊറോണ ഭീഷണിയെത്തുടര്‍ന്ന്,ഷൂട്ടിംഗ് നടത്താന്‍ കഴിഞ്ഞില്ല. രണ്ടാം തരംഗത്തിന്റെ തീവ്രതയ്ക്ക് മുമ്പ് ചിത്രത്തിന്റെ ഒട്ടുമിക്ക മിക്ക രംഗങ്ങളും ചിത്രീകരിച്ചു.തുടര്‍ന്ന് രണ്ടാം തരംഗത്തിന് ശേഷം ബാക്കി ഭാഗങ്ങള്‍ ചിത്രീകരിച്ചു.
ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിംഗ് പശ്ചിമ ബംഗാളിലാണ് നടന്നത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം മാസ് ചിത്രമാണെന്നാണ് തുടക്കം മുതലേയുള്ള സൂചനകള്‍. ചിത്രത്തില്‍ രജനീകാന്ത് നായികയായി എത്തുന്നത് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ്. ഡി ഇമ്മന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. വെട്രിയാണ് ചായഗ്രഹകന്‍. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഖുശ്ബു, മീന, പ്രകാശ് രാജ്, സതീഷ്, കീര്‍ത്തി സുരേഷ്, തുടങ്ങി ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

 

Leave a Reply

Your email address will not be published.