India
image_print

ആശങ്കയായി ത്വെയ്റ്റ്സ് ഹിമപ്പരപ്പ്; 5 വര്‍ഷത്തില്‍ തകരുമെന്ന് ഗവേഷണം

Written by

askshiyas

അന്റാര്‍ട്ടിക്കയിലെ ഒരു വന്‍ ഐസ്ഷെല്‍ഫ് അഥവാ ഹിമപാളി 5 മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ തകരുമെന്ന് ശാസ്ത്രജ്ഞ സംഘത്തിന്റെ മുന്നറിയിപ്പ്. ഇതു ലോകവ്യാപകമായ പ്രത്യാഘാതങ്ങളിലേക്കു നയിക്കുമെന്നും തൈ്വയ്റ്റ്സ് ഹിമപ്പരപ്പില്‍ പഠനങ്ങള്‍ നടത്തുന്ന യുഎസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ ശാസ്ത്രജ്ഞ സംഘം പറയുന്നു.ലോകത്തിലെഏറ്റവുംവലുപ്പമുള്ളവയിലൊന്നുംഅപകടകാരിയുമായഹിമപ്പരപ്പുകളിലൊന്നായാണു തൈ്വയ്റ്റ്സ് കണക്കാക്കപ്പെടാറുള്ളത്.അന്റാര്‍ട്ടിക്കയുടെ പടിഞ്ഞാറന്‍ ഭാഗത്ത് അമുന്‍ഡ്സെന്‍ കടലിന്റെ ഭാഗമായ പൈന്‍ബേ ഉള്‍ക്കടലിന്റെ സമീപത്തുള്ള തൈ്വയ്റ്റ്സ് തകര്‍ന്നാല്‍ അന്റാര്‍ട്ടിക്കയിലെ മറ്റു ഹിമപ്പരപ്പുകളുടെ തകര്‍ച്ചയിലേക്കും അതു വഴിവയ്ക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഓരോ വര്‍ഷവും 5000 കോടി ടണ്‍ മഞ്ഞ് സമുദ്രത്തിലേക്ക് ഈ മഞ്ഞുപാളിയില്‍ നിന്നു വീഴുന്നുണ്ട്. എന്നാല്‍ നിലവില്‍ അതു കടല്‍നിരപ്പില്‍ കാര്യമായ വര്‍ധനയ്ക്കു കാരണമാകുന്നില്ല.എങ്കിലും ലോകത്തെ സമുദ്രജലപ്പുയരുന്നതില്‍ 4 ശതമാനം സംഭാവന നല്‍കുന്നത് തൈവറ്റ്സില്‍ നിന്നു കൊഴിഞ്ഞുവീഴുന്ന ഹിമമാണ്. എന്നാല്‍ ഹിമപ്പരപ്പിലെ ഹിമസമ്പത്ത് വളരെ കൂടുതലാണ്. ഇതെല്ലാം ഉരുകിയാല്‍ കടല്‍നിരപ്പില്‍ വലിയ ഉയര്‍ച്ചയ്ക്ക് അതു കാരണമാകുകയും ലോകവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു വഴി വയ്ക്കുകയും ചെയ്യും. കൂടുതല്‍ അളവില്‍ ചൂടുള്ള സമുദ്രജലം എത്തുന്നത് തടയണപോലെ പ്രവര്‍ത്തിക്കുന്ന ഈ ഹിമപാളിയെ ദുര്‍ബലമാക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും ഇന്റര്‍നാഷനല്‍ തൈ്വയ്റ്റ്സ് ഗ്ലേസിയര്‍ കൊളാബറേഷന്‍ ലീഡ് കോ ഓര്‍ഡിനേറ്ററുമായ പ്രഫ. ടെഡ് സ്‌കാംബോസ് ഇതു സംബന്ധിച്ചു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബ്രിട്ടന്റെ ആകെ വിസ്തീര്‍ണമുള്ളതാണ് ഈ ഹിമപ്പരപ്പെന്നത് ഇതിന്റെ വ്യാപ്തി അടയാളപ്പെടുത്തുന്നു. മൂന്ന് ദശകങ്ങള്‍ക്കിടയില്‍ ഇതില്‍ നിന്നുള്ള ഹിമത്തിന്റെ ഒഴുക്കിന്റെ തോത് ഇരട്ടിയിലേറെയായിട്ടുണ്ട്.എത്തിപ്പെടാന്‍ ഏറെ പാടുള്ള ഹിമപ്പരപ്പാണു തൈ്വറ്റ്സ്. വെറും 28 ശാസ്ത്രജ്ഞര്‍ മാത്രമാണ് ഇതുവരെ ഇവിടം സന്ദര്‍ശിച്ചിട്ടുള്ളത്. അന്റാര്‍ട്ടിക്കയില്‍ വിവിധ രാജ്യങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ബേസുകളില്‍ നിന്ന് അകലെ മാറി സ്ഥിതി ചെയ്യുന്നതിനാലും ഈ ഹിമപ്പരപ്പിന്റെ നിരീക്ഷണം വളരെ കഠിനമാണ്.

Leave a Reply

Your email address will not be published.