India
image_print

കാബൂള്‍ ആക്രമണത്തില്‍ അപലപിച്ച് അന്റോണിയോ ഗുട്ടറസ്

Written by

archanaa chuqwe

കാബൂള്‍ ചാവേര്‍ ആക്രമണത്തെ അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ഗുട്ടറസ് ആശംസിച്ചു.

 

അഫ്ഗാന്‍ ജനതയ്ക്ക് ലോകമെമ്പാടു നിന്നും അടിയന്തര സഹായം എത്തിക്കാന്‍ സാധിക്കുന്നത് തങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും ഗുട്ടറസിനെ ഉദ്ധരിച്ച് യുഎന്‍ വക്താവ് സ്റ്റെഫെയ്ന്‍ ഡുജാരിക് പറഞ്ഞു. ആക്രമണത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ യുഎന്‍ ശേഖരിച്ചു വരികയാണ്. അതേസമയം യുഎന്‍ സ്റ്റാഫുകള്‍ക്ക് ആക്രമണം സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.