India
image_print

വിമാനയാത്ര തടസപ്പെടുത്തി ഉറുമ്പ്;എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

Written by

archanaa chuqwe

ചില പ്രത്യേക കാരണങ്ങളാല്‍ പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന വിമാനങ്ങള്‍ പോലും അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.അത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇവിടെ വില്ലനായത് വിമാനത്തിന്റെ കേടുപാടുകള്‍ ഒന്നുമല്ല. മറിച്ച് ഒരു കൂട്ടം ഉറുമ്പുകളാണ്. എയര്‍ഇന്ത്യയുടെ ബിസിനസ് ക്ലാസില്‍ ഉറുമ്പിന്‍ കൂട്ടത്തെ കണ്ടെത്തിയ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് റദ്ദാക്കിയത്.ദില്ലിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം.യാത്രക്കാരുടെ കൂട്ടത്തില്‍ ഭൂട്ടാന്‍ രാജാവിനെ മകനുമുണ്ടായിരുന്നു. പിന്നീട് മറ്റൊരു വിമാനത്തിലാണ് അദ്ദേഹം യാത്ര പുനരാരംഭിച്ചത്.

ചില കാരണങ്ങളാല്‍ അടിയന്തര സാഹചര്യത്തില്‍ വിമാനം ലാന്‍ഡ് ചെയ്ത സംഭവങ്ങളും ഉണ്ടാവാറുണ്ട്. അത്തരത്തില്‍ ജൂലൈയിലെ വിന്‍ഡ് ഷീല്‍ഡില്‍ പൊട്ടല്‍ കണ്ടതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തിരുന്നു. അന്ന് ആ സംഭവം വലിയ വാര്‍ത്തയായിരുന്നു. സൗദി അറേബ്യയിലേക്ക് പുറപ്പെട്ട വിമാനമാണ് തിരുവനന്തപുരത്ത് ഇറക്കിയത്.

 

Leave a Reply

Your email address will not be published.