India
image_print

ഇംഗ്ലീഷ് സംസാരിച്ച് ഭിക്ഷ യാചിക്കുന്ന പെണ്‍കുട്ടി;വീഡിയോ പങ്കുവെച്ച് അനുപം ഖേര്‍

Written by

archanaa chuqwe

ബോളിവുഡ് നടന്‍ നടന്‍ അനുപം ഖേര്‍ അടുത്തിടെ കാഠ്മണ്ഡു സന്ദര്‍ശിച്ചിരുന്നു. ഈ യാത്രയ്ക്കിടെ ഭിക്ഷ യാചിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ പങ്ഖുവെച്ചിരുന്നു. പെണ്‍കുട്ടി ഇംഗ്ലീഷിലാണ് അനുപം ഖേറിനോട് ഭിക്ഷ യാചിച്ചത്. കുട്ടി മണി മണി പോലെ ഇംഗ്ലീഷ് പറയുന്നത് കേട്ടതോടെയാണ് താരം പെണ്‍കുട്ടിയെ ശ്രദ്ധിച്ചതും കാര്യങ്ങള്‍ ചോദിച്ചതും. ഇതിന്റെ വീഡിയോ ഇതിനകം തന്നെ വൈറലാണ്.

ഈ വീഡിയോ പങ്കുവെച്ച് അനുപം ഖേര്‍ എഴുതി, ‘ഞാന്‍ ആരതിയെ കാഠ്മണ്ഡുവിലെ ക്ഷേത്രത്തിന് പുറത്ത് കണ്ടു. അവള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ രാജസ്ഥാന്‍ സ്വദേശിയാണ്. അവള്‍ എന്നോട് കുറച്ച് പണം ആവശ്യപ്പെടുകയും എന്നോടൊപ്പം ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ട് അവള്‍ എന്നോട് ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാന്‍ തുടങ്ങി. അവളുടെ പഠനത്തോടുള്ള അഭിനിവേശം കണ്ട് ഞാന്‍ ഞെട്ടി. അനുപം ഖേര്‍ ഫൗണ്ടേഷന്‍ അവളെ പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നടന്‍ കുറിച്ചു.ഞാന്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളവളായതിനാല്‍ എനിക്ക് യാചിക്കേണ്ടിവന്നു.ആരും ജോലിക്കെടുക്കുന്നില്ല.ഞാന്‍ ഒരു സ്‌കൂളിലും പോയിട്ടില്ല. പക്ഷേ എനിക്ക് സ്‌കൂളില്‍ പോകാന്‍ ഇഷ്ടമാണ്, എനിക്ക് സ്‌കൂളില്‍ പോകണം, സ്‌കൂളില്‍ പോകാന്‍ എന്നെ സഹായിക്കൂ. ഞാന്‍ സ്‌കൂളില്‍ പോയാല്‍ എന്റെ ഭാവി മാറും, സ്‌കൂളില്‍ പോകാന്‍ എന്നെ സഹായിക്കാന്‍ ഞാന്‍ എപ്പോഴും ആളുകളോട് ആവശ്യപ്പെടുന്നു, പക്ഷേ ആരും എന്നെ സഹായിച്ചില്ല. എന്നെ സ്‌കൂളില്‍ വിടാന്‍ സഹായിക്കുമോ ?’- എന്ന് കുട്ടി ചോദിക്കുമ്പോള്‍ അനുപം അവളില്‍ നിന്ന് അവളുടെ ഫോണ്‍ നമ്പര്‍ വാങ്ങുകയും അവളെ സ്‌കൂളില്‍ പോകാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.

 

 

Leave a Reply

Your email address will not be published.