India
image_print

ദത്ത് വിവാദം;ഷിജു ഖാനെതിരെ അനുപമ

Written by

archanaa chuqwe

കുഞ്ഞിനെ ദത്ത്നൽകിയ  സംഭവത്തിൽ ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ അമ്മ അനുപമ.ദത്ത് വിഷയത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെതിരേ ക്രമിനൽ കേസെടുക്കണമെന്ന് പരാതിക്കാരി അനുപമ.ലൈസൻസില്ലാത്ത ശിശുക്ഷേമ സമിതി എങ്ങനെ അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന്  അനുപമ ചോദിക്കുന്നു.സംഭവത്തിൽ ഷിജുഖാനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും അനുപമ ആവശ്യപ്പെട്ടു. ശിശുക്ഷേമ സമിതിയുടെ ദത്ത് നൽകാനുള്ള ലൈസൻസ് കാലാവധി 2016 ജൂലൈ ഒന്ന് മുതൽ 2021 ജൂൺ 30 വരെയായിരുന്നു. ജൂൺ 30ന്  ഇത്  അവസാനിക്കുകയും ചെയ്തു. സംഭവം പരിശോധിച്ചാൽ  അനുപമയുടേതെന്ന് ‌സംശയിക്കുന്ന കുട്ടിയെ ആന്ധ്രാ സ്വദേശികളായ ദമ്പതികൾക്ക് കൈമാറുമ്പോൾ ശിശുക്ഷേണ സമിതിക്ക് ലൈസൻസ് ഇല്ലായിരുന്നു എന്ന് വ്യക്തമാണ്.

അതേസമയം  കുഞ്ഞിനെ ദത്ത് നൽകിയെന്ന  സംഭവത്തിൽ   ശിശുക്ഷേമ സമിതിയെ ഇന്നലെ തിരുവനന്തപുരം കുടുംബ കോടതി വിമര്‍ശിച്ചിരുന്നു. ദത്ത് ലൈസൻസിന്റെ വ്യക്തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ലെന്നെന്നും ലൈസന്‍സില്‍ വ്യക്തത വേണമെന്നും കോടതി അറിയിച്ചു. ലൈസൻസ് നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ നിലപാട്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. വിശദമായ വാദം കേൾക്കാൻ കോടതി കേസ് മാറ്റിയിരിക്കുകയാണ്. അതേസമയം കുഞ്ഞിനെ അനധികൃതമായി ദത്തു നൽകിയെന്ന അനുപമ എസ്.ചന്ദ്രന്റെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ ആന്ധ്രയിലുള്ള കുഞ്ഞിനെ തിരിച്ചെത്തിക്കാൻ പോലീസ് സംഘം പുറപ്പെട്ടു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ഒരു ശിശുക്ഷേമ സമിതി അംഗവുമാണ് സംഘത്തിലുള്ളത്. നിലവിൽ ആന്ധ്ര സ്വദേശികളായ ദമ്പതികൾക്ക് ഒപ്പമാണ് കുഞ്ഞ് കഴിയുന്നത്.ശനിയാഴ്ച പുലർച്ചെയാണ് സംഘം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ആന്ധ്രയിലേക്ക് തിരിച്ചത്. ഉച്ചയോടെ ആന്ധ്രയിലെത്തുന്ന സംഘം കുഞ്ഞുമായി തിരിച്ച് എപ്പോൾ എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചാൽ ആദ്യം ഡിഎൻഎ പരിശോധനക്ക് വിധേയമാക്കും. കുഞ്ഞിന്റെ സംരക്ഷണച്ചുമതല ശിശു സംരക്ഷണ ജില്ലാ ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസർക്കാണ്. അതിന്റെ ശേഷമായിരിക്കും പ്രാപ്തനായ മറ്റൊരു വ്യക്തിക്ക് സംരക്ഷണച്ചുമതല കൈമാറാൻ സാധ്യത. അങ്ങനെയെങ്കിൽ അനുപമ തന്നെ സംരക്ഷണ ചുമതലക്ക് വേണ്ടി അപേക്ഷ നൽകാനുള്ള സാധ്യതയുമുണ്ട്.

Leave a Reply

Your email address will not be published.