India
ലഡാക്കിലെ കേന്ദ്ര സർവകലാശാലക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
Last updated on Jul 22, 2021, 1:38 pm


Highlights
750 കോടി രൂപ പദ്ധതി ചെലവിൽ ഈ കേന്ദ്ര സർവകലാശാല നിർമ്മിക്കും
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ കേന്ദ്ര സർവകലാശാല സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ വ്യാഴാഴ്ച അനുമതി നൽകി. ഏറ്റവും പുതിയ പ്രഖ്യാപനങ്ങൾ പ്രകാരം 750 കോടി രൂപ പദ്ധതി ചെലവിൽ ഈ കേന്ദ്ര സർവകലാശാല നിർമ്മിക്കും. മാത്രമല്ല, സർവകലാശാലയുടെ ആദ്യ ഘട്ടം നാല് വർഷത്തിനുള്ളിൽ പൂർത്തിയാകും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഇന്ന് പത്രസമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.
ലഡാക്കിനായി രണ്ട് സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. 750 കോടി രൂപ മുടക്കി ലഡാക്കിലെ കേന്ദ്ര സർവകലാശാലയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകുകയു ലഡാക്കിൽ സംയോജിത മൾട്ടി പർപ്പസ് കോർപ്പറേഷൻ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.കൂടാതെ ലഡാക്കിലെ സെൻട്രൽ യൂണിവേഴ്സിറ്റി ഉന്നത വിദ്യാഭ്യാസ നിലവാരത്തിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കുമെന്നും മൊത്തത്തിലുള്ള വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


