India
image_print

മൊബൈൽ ആപ്പുകളെ സൂക്ഷിക്കുക

Written by

archanaa chuqwe

ഡേറ്റ ചോർത്തുന്ന 151 ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് സൈബർ സുരക്ഷാ സോഫ്റ്റ്വെയർ ദാതാക്കളായ അവാസ്റ്റ്. പേയ്മെന്റുകൾ നടത്താനും ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാനും ചിത്രങ്ങൾ എഡിറ്റ് ചെയ്യാനും നിരവധി ആപ്പുകൾ ജനങ്ങൾ ഡൗൺലോഡ് ചെയ്യാറുണ്ട്. സുരക്ഷ നോക്കാതെ ഇത്തരത്തിൽ ഡൌൺലോഡ് ചെയ്യുന്നത് വലിയ ആപത്തുകളെ വിളിച്ചു വരുത്തും.

എന്നാൽ, ചില സമയങ്ങളിൽ ഉപയോക്താവിന്റെ എല്ലാ വിവരങ്ങളും ആക്സസ് ചെയ്യാൻ കഴിയുന്ന മാൽവെയറുകൾ ഉള്ള ആപ്പുകളും ഈ കൂട്ടത്തിലുണ്ടാകും. ഇത്തരം ആപ്പുകൾക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വരെ ചോർത്താൻ കഴിയും. ഗൂഗിൾ അത്തരം ആപ്പുകൾ കണ്ടെത്തി സ്റ്റോറിൽ നിന്ന് നീക്കം ചെയ്യുന്നുണ്ടെങ്കിലും അവ വീണ്ടും പുതിയ പേരിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

പ്രീമിയം എസ്എംഎസ് തട്ടിപ്പുകളിൽ ഉൾപ്പെട്ടിരിക്കുന്ന 151 ആൻഡ്രോയിഡ് ആപ്പുകളാണ് അവാസ്റ്റ് കണ്ടെത്തിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published.