India
image_print

വ്യാപക പ്രതിഷേധത്തെ തുടർന്ന് ആപ്പിളിന്റെ ചൈല്‍ഡ് സേഫ്റ്റി അപ്‌ഡേറ്റ് വൈകിപ്പിച്ചു

Written by

askshiyas

അടുത്തിടെ പ്രഖ്യാപിച്ച ചൈൽഡ് സേഫ്റ്റി അപ്ഡേറ്റ് വൈകിപ്പിച്ച് ആപ്പിൾ. സ്വകാര്യതയുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണിത്. വെള്ളിയാഴ്ചയാണ് ആപ്പിൾ ഈ വിവരം അറിയിച്ചത്.കഴിഞ്ഞ മാസമാണ് ആപ്പിൾ തങ്ങളുടെ പുതിയ ചൈൽഡ് സേഫ്റ്റി അപ്ഡേറ്റ് പ്രഖ്യാപിച്ചത്. ഫോണുകളിൽ നിന്നും കംപ്യൂട്ടറുകളിൽ നിന്നുമായി ആപ്പിളിന്റെ ക്ലൗഡ് സ്റ്റോറേജിൽ അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളിൽ ബാല പീഡന ചിത്രങ്ങൾ ഉൾപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം.

 

ഇതിനായി ഉപഭോക്താക്കൾ അവരുടെ ഉപകരണങ്ങളിൽ നിന്ന് ആപ്പിൾ ഐക്ലൗഡിലേക്ക് അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങൾ പരിശോധിക്കും. ഇതിനെതിരെ വിവിധ അവകാശ സംഘടനകളിൽ നിന്ന് വിമർശനം ശക്തമായിരുന്നു. ആപ്പിൾ ജീവനക്കാർ പോലും ഇതിനെതിരെ രംഗത്തുവരികയുണ്ടായി.പുതിയ സുരക്ഷാ സംവിധാനത്തെ കുറിച്ച് അഭിപ്രായം ശേഖരിക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് ആപ്പിൾ പറഞ്ഞു.

Leave a Reply

Your email address will not be published.