India
image_print

ഫോണ്‍ വില്‍പന; ആപ്പിളിനെ മറികടന്ന് ഷവോമി

Written by

webtngi1

Highlights

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ ഫോണുകളുടെ ഷിപ്പ്‌മെന്റിലാണ് ഷവോമി ആപ്പിളിനെ മറികടന്നത്

വില്‍പ്പനയില്‍ ആപ്പിളിനെ മറികടന്ന് ഷവോമി. റേറ്റിംഗ് ഏജന്‍സിയായ കനാലിസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ ഫോണുകളുടെ ഷിപ്പ്‌മെന്റിലാണ് ഷവോമി ആപ്പിളിനെ മറികടന്നത്. 17 ശതമാനമാണ് ആഗോളവിപണിയിലെ ഷവോമിയുടെ വിപണിവിഹിതം. 9 ശതമാനം വിഹിതം ഉള്ള സാംസങ് മാത്രമാണ് ഷവോമിക്ക് മുന്നിലുള്ളത്. 16% വിപണി വേഗത്തോടെ ആപ്പിളാണ് മൂന്നാം സ്ഥാനത്ത്. ചൈന കമ്പനിയായ ഓപ്പോ, വിവോ എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

യു എസ് വിലക്കും ഗൂഗിളുമായുള്ള പ്രശ്‌നങ്ങളും മൂലം വാവാവോക്ക് ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിക്കാനായില്ല. കുറഞ്ഞവിലയ്ക്ക് പ്രീമിയം ഫീച്ചറുകള്‍ നല്‍കിയാണ് ഷവോമി വിപണിയില്‍ മേധാവിത്വം നേടിയത്. പുതിയ സീരിസ് തുടങ്ങാതത് ആപ്പിളിന് തിരിച്ചടി ആവുകയും ചെയ്തു.കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ഇന്ത്യയില്‍ അപ്രതീക്ഷിത നേട്ടമാണ് കൈവരിച്ചതെങ്കില്‍ ഈ വര്‍ഷം ലഭ്യമായ കണക്കുകള്‍ പ്രകാരം കമ്പനിയുടെ വില്‍പ്പന 50 ശതമാനം ഇടിഞ്ഞിരിക്കുന്നു. തുടര്‍ച്ചയായ കോവിഡ് നിയന്ത്രണങ്ങളായിരിക്കാം ഇതിനു കാരണമെന്ന് കരുതുന്നു. ഇ കൊമേഴ്സ് വെബ്സൈറ്റുകളായ ആമസോണിനോടും ഫ്ളിപ്കാര്‍ട്ടിനോടും അവശ്യസാധനങ്ങള്‍ മാത്രമെ എത്തിച്ചു നല്‍കാവൂ എന്ന നിര്‍ദേശം നല്‍കിയതും വില്‍പ്പനയെ ബാധിച്ചിരിക്കാം. ആപ്പിളിനെ പോലെ തന്നെ 50 ശതമാനം വില്‍പ്പന ഇടിഞ്ഞ മറ്റൊരു കമ്പനി വണ്‍പ്ലസ് ആണെന്നും പ്രെഡിക്റ്റിവു എന്ന അവലോകന കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published.