India
image_print

പുറത്താക്കും;ഫേസ്ബുക്കിനെതിരെ ഭീഷണിയുമായി ആപ്പിള്‍

Written by

askshiyas

സോഷ്യല്‍ മീഡിയ ആപ്പായ ഫേസ്ബുക്കിനെ തങ്ങളുടെ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്യുമെന്ന ഭീഷണിയുമായി ആപ്പിള്‍. ഓണ്‍ലൈന്‍ സ്ലവ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഇരകളെ വില്‍ക്കാന്‍ മനുഷ്യക്കടത്തിന്റെ ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ആപ്പിളിന്റെ ഭീഷണി. മധ്യേഷ്യല്‍ നടക്കുന്ന മനുഷ്യ കമ്പോളത്തിന്റെ ഇടനിലക്കാര്‍ ഫേസ്ബുക്ക് ഉപയോഗിച്ച് കച്ചവടം നടത്തുന്നതായി 2019 ലാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്.

ദി വാള്‍ സ്ട്രീറ്റ് ജേണലാണ് ഫേസ്ബുക്കിനെതിരെയുള്ള ആപ്പിളിന്റെ ഭീഷണിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. മനുഷ്യക്കടത്തിനെക്കുറിച്ച് വ്യക്തമായ അറിവ് തന്നെ അന്വേഷണത്തില്‍ ബിബിസിക്ക് ലഭിച്ചിരുന്നു. 2019 ന് മുമ്പ് തന്നെ ഫേസ്ബുക്കിന് തങ്ങളുടെ സംവിധാനങ്ങള്‍ മനുഷ്യ കടത്തുകാര്‍ ഉപയോഗിക്കുന്നത് അറിയാമായിരുന്നുവെന്നാണ് ബിബിസി പറയുന്നത്. ഈ സംഭവങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഫേസ്ബുക്കിനെ പുറത്താക്കുമെന്ന് ആപ്പിള്‍ ഭീഷണി മുഴക്കിയത്.

Leave a Reply

Your email address will not be published.