India
image_print

ഞെട്ടിച്ച് ഹെലികോപ്റ്റര്‍ അപകടം; ബിപിന്‍ റാവത്തിന്റെ നില അതീവഗുരുതരം

Written by

archanaa chuqwe

സംയുക്ത സേന മേധാവി ബിപിന്‍ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണ ദുരന്തത്തില്‍ മരണം 11 ആയി. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന തന്നെ സ്ഥിരീകരിക്കുന്നത്. രാജ്യത്തിന്റെ സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ കാലിലും ഇടതുകൈയ്യിലുമായി ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന്റെ ഭാര്യയും 80 ശതമാനത്തിലധികം പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയിലാണ്.

ഐ.എ.എഫ് Mi-17V5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.12.20ഓടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെലിപാഡിന് 10 കിലോമീറ്റര്‍ ദൂരത്താണ് ദുരന്തം സംഭവിച്ചത്. ഹെലികോപ്റ്റര്‍ സുലൂര്‍ എയര്‍ബേസില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പറക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.സൂളൂര്‍ എയര്‍ സ്റ്റേഷനില്‍ നിന്ന് നിന്ന് വെല്ലിംഗ്ടണ്‍ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍, ലഫ്റ്റ്നന്റ് കേണല്‍ ഹജീന്ദര്‍ സിങ്ങ്, നായിക് ഗുര്‍സേവക് സിങ്ങ്, നായിക് ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്ഡസ് നായിക് സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരണം.

Leave a Reply

Your email address will not be published. Required fields are marked *