India
വസ്ത്രങ്ങള്‍ ഇനി സ്വന്തം അളവില്‍ തയ്ച്ചിടാം; അളവെടുക്കാന്‍ നിര്‍മ്മിത ബുദ്ധി ആപ്പ്
Last updated on Sep 05, 2021, 10:42 am


ഇനി വസ്ത്രങ്ങള്‍ക്ക് അളവെടുത്ത് കഷ്ടപ്പെടേണ്ടിവരില്ല. കൃത്യമായി അളവെടുക്കാന്‍ നിര്‍മിതബുദ്ധി ആപ്പ് എത്തുന്നു. മൊബൈല്‍ ഫോണ്‍ വഴി ഇന്ത്യയില്‍ എവിടെയുള്ള തയ്യല്‍ക്കാരെ കൊണ്ടും കൃത്യമായ അളവില്‍ വസ്ത്രങ്ങള്‍ തയ്പ്പിച്ചെടുക്കാം. വസ്ത്രങ്ങള്‍ പറഞ്ഞ ദിവസം തന്നെ വീട്ടിലെത്തുകയും ചെയ്യും. കോഴിക്കോട്ടെ ഗവണ്മെന്റ് സൈബര്‍ പാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് ആയ ലീഐ ടി ടെക്നോ ഹബ് ഓപാക്സ് എന്ന പുതിയ ആപ്പാണ് അവതരിപ്പിക്കുന്നത് .നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ഇഷ്ടപ്പെട്ട തയ്യല്‍ക്കാരെ കൊണ്ട് ചെയ്യിപ്പിക്കാനും ആകും. ലിഐ ടി ടെക്നോ ഹബ് സിഇഒയും സ്ഥാപകനുമായ ഷഫീഖ് പാറക്കുളത്ത് പറയുന്നു.
സാധാരണക്കാരായ തയ്യല്‍കാര്‍ക്ക് വസ്ത്രങ്ങള്‍ വില്‍ക്കാനും മറ്റ് അനുബന്ധ സാമഗ്രികള്‍ വില്പനക്കാനുമുള്ള അവസരമാണ് ഒരുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം വസ്ത്രങ്ങളുടെ അളവുകളും മറ്റും തിരഞ്ഞെടുക്കാന്‍ സാധിക്കും. കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന തയ്യല്‍കാര്‍ക്ക് ഈ യൂണിറ്റ് സംരംഭം ഏറെ പ്രയോജനകരമായിരിക്കും.ഓപാക്സില്‍ രജിസ്റ്റര്‍ ചെയ്ത ഈ കൊമേഴ്സ് ചെയ്യുന്നതിന് തയ്യല്‍ക്കാരില്‍ നിന്ന് ഫീസോ വാടകയോ ഒന്നും തന്നെ ഈടാക്കുന്നില്ല. പൂര്‍ണമായും സൗജന്യം ആണെന്നും ഇന്ത്യക്കകത്തും പുറത്തുമുള്ള ഉപഭോക്താക്കളെ കണ്ടെത്താന്‍ ഇതുവഴി അവര്‍ക്ക് കഴിയുമെന്നും സിഇഒ ഷഫീഖ് പാറക്കുളത്ത് പറയുന്നു.


